ടെലിവിഷൻ നടൻ ആത്മഹത്യ ചെയ്ത നിലയിൽ

യുവതാരം രാ​ഹു​ൽ ദീ​ക്ഷി​തിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
ടെലിവിഷൻ നടൻ ആത്മഹത്യ ചെയ്ത നിലയിൽ

മും​ബൈ: ടെലിവിഷൻ നടൻ ആത്മഹത്യ ചെയ്ത നിലയിൽ. യുവതാരം രാ​ഹു​ൽ ദീ​ക്ഷി​തിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. മും​ബൈ​യി​ലെ ഒ​ഷി​വാ​ര​യി​ൽ സ്വ​വ​സ​തി​യി​ൽ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ വ്യക്തമല്ല.

 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് പാ​ർ​ട്ടി​യി​ൽ സം​ബ​ന്ധി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഫേ​സ​ബു​ക്കി​ൽ രാ​ഹു​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ജ​യ്പു​ർ സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ അ​ഭി​ന​യ മോ​ഹ​വു​മാ​യാ​ണ് മും​ബൈ​യി​ൽ എ​ത്തി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com