'പ്രശസ്തിക്കായി ടൊവീനോയാണ് പ്രളയം ഉണ്ടാക്കിയത്'; നര്‍മ്മം വിതറി പിഷാരടി, പൊട്ടിച്ചിരി ( വീഡിയോ) 

ഇത്തരം വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന പിഷാരടിയുടെ ചോദ്യത്തിന് അത് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണെന്നായിരുന്നു ടൊവീനോയുടെ മറുപടി
'പ്രശസ്തിക്കായി ടൊവീനോയാണ് പ്രളയം ഉണ്ടാക്കിയത്'; നര്‍മ്മം വിതറി പിഷാരടി, പൊട്ടിച്ചിരി ( വീഡിയോ) 

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് കൈയ്‌മെയ് മറന്നിറങ്ങി കയ്യടി നേടിയ താരമാണ് നടന്‍ ടൊവീനോ.  പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയായിരുന്നു ഇതെന്ന് വിമര്‍ശനമുയര്‍ന്നെങ്കിലും പലരും ആ നല്ല മനസിന് കയ്യടിച്ചു. പ്രളയകാലത്തെ ടൊവീനോയുടെ ഇടപെടലിനെ നര്‍മരസത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി. പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലര്‍ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ടൊവീനോ പൊട്ടിച്ചിരിച്ചു.

ഇത്തരം വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന പിഷാരടിയുടെ ചോദ്യത്തിന് അത് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണെന്നായിരുന്നു ടൊവീനോയുടെ മറുപടി.  നോക്കിനില്‍ക്കുമ്പോളാണ് വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയില്‍ എന്തു സിനിമ? എന്തു പ്രൊമോഷന്‍?'' ടൊവീനോ വിഡിയോയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com