ശോഭനയാണെന്ന് തോന്നും; അടൂരിന്റെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന്റെ കാരണം തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി

പ്രമുഖരായ നിരവധി നടിമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിക്ക് പക്ഷേ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിവന്നു. ശബ്ദം അതിന് കാരണം ശോഭനയായിരുന്നു!
ശോഭനയാണെന്ന് തോന്നും; അടൂരിന്റെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന്റെ കാരണം തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി


ലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിമിയുടേത്. പ്രമുഖരായ നിരവധി നടിമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിക്ക് പക്ഷേ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിവന്നു. ശബ്ദം അതിന് കാരണം ശോഭനയായിരുന്നു! 
സഫാരി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി അടൂരിന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ കാരണം പറഞ്ഞത്. 


'മതിലുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി വോയിസ് ടെസ്റ്റ് ചെയ്യാന്‍ പോയിരുന്നു. മതിലുകള്‍ക്കപ്പുറത്ത് അദൃശ്യയായി നില്‍ക്കുന്ന സ്ത്രീ കഥാപാത്രത്തിന് വേണ്ടിയായിരുന്നു ഡബ്ബിംഗ്, എന്നാല്‍ എന്റെ ശബ്ദം ടെസ്റ്റ് ചെയ്തു നോക്കിയപ്പോള്‍ അടൂര്‍ സാര്‍ 'നോ' എന്നാണ് പറഞ്ഞത്, കാരണം മതിലിനപ്പുറത്ത് നില്‍ക്കുന്നത് ശോഭനയാണോ എന്ന തോന്നല്‍ പ്രേക്ഷകന് ഉണ്ടാകും എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം, അതുകൊണ്ട് തന്നെ എനിക്ക് ആ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല. ഭാഗ്യലക്ഷ്മി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com