ഓസ്‌കര്‍ നിശ്ചയിക്കാന്‍ ഇനി സോയ അക്തറും അനുരാഗ് കശ്യപും; അക്കാദമിയുടെ പുതിയ അംഗങ്ങളാവാന്‍ ക്ഷണം

ഇവരെ കൂടാതെ ലഞ്ച് ബോക്‌സിന്റെ എഴുത്തുകാരനും സംവിധായകനുമായ റിതേഷ് ഭത്രയും പുതിയ അംഗങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്
ഓസ്‌കര്‍ നിശ്ചയിക്കാന്‍ ഇനി സോയ അക്തറും അനുരാഗ് കശ്യപും; അക്കാദമിയുടെ പുതിയ അംഗങ്ങളാവാന്‍ ക്ഷണം

സ്‌കാര്‍ നിശ്ചയിക്കുന്ന അംഗങ്ങളാവാന്‍ ബോളിവുഡിലെ പ്രമുഖ സംവിധായകരായ സോയ അക്തറിനേയും അനുരാഗ് കശ്യപിനും നടന്‍ അനുപം ഖേറിനും ക്ഷണം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെയും അംഗങ്ങളായാണ് ഇവര്‍ക്ക് ക്ഷണം ലഭിച്ചത്. പുതിയ 842 അംഗങ്ങളെയാണ് അക്കാദമി തെരഞ്ഞെടുത്തിരിക്കുന്നത്. 

ബോളിവുഡിലേയും ഹോളിവുഡിലേയും ശക്തമായ സാന്നിധ്യമായ അനുപം ഖേര്‍. അടുത്തിടെ പ്രേക്ഷക- നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഗള്ളി ബോയിയുടെ സംവിധായകയായ സോയ അക്തര്‍ സംവിധായകരുടെ വിഭാഗത്തിലാണ് ക്ഷണിക്കപ്പെട്ടത്. അനുരാഗ് കശ്യപിന് ക്ഷണം എത്തിയത് ഷോര്‍ട് ഫിലിം, ഫീച്ചര്‍ അനിമേഷന്‍ വിഭാഗത്തിലാണ്. 

ഇവരെ കൂടാതെ ലഞ്ച് ബോക്‌സിന്റെ എഴുത്തുകാരനും സംവിധായകനുമായ റിതേഷ് ഭത്രയും പുതിയ അംഗങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് നടി ആര്‍ച്ചി പഞ്ചാബി, ലേറ്റ് നൈറ്റ് സംവിധായിക നിഷ ഗനത്ര എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. വിഷ്വല്‍ എഫക്ട് വിഭാഗത്തില്‍ ബാഹുബലി, 2.0 എന്നിവയുടെ വിഷ്വല്‍ എഫക്ട് ചെയ്ത ശ്രീനിവാസ മോഹനും ഹിച്കിയിലൂടെ പ്രശസ്തയായ ഷെറി ബര്‍ദയും സ്ഥാനം പിടിച്ചിട്ടുണ്ട്. 

ഹോളിവുഡിലെ നിരവധി പ്രമുഖരാണ് അക്കാദമിയുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ബ്ലാക്ക് പാന്തര്‍ താരങ്ങളായ ലെതിതിയ റൈറ്റ്, വിന്‍സ്റ്റണ്‍ ഡ്യൂക്ക് സ്റ്റെര്‍ലിന്‍ കെ ക്രൈണ്‍ എന്നിവപും ക്രേസി റിച്ച് ഏഷ്യന്‍സിലേയും റോമയിലേയും അഭിനേതാക്കളും പട്ടികയില്‍ ഉള്‍പ്പെട്ടു. 

ഓസ്‌കര്‍ അവാര്‍ഡിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി 59 രാജ്യങ്ങളില്‍ നിന്നാണ് പുതിയ അംഗങ്ങളെ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ പകുതിയും സ്ത്രീകളാണ്. ഇതോടെ അക്കാദമിയിലെ മൊത്തം സ്ത്രീ പങ്കാളിത്തം 25 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി ഉയര്‍ന്നു. ക്ഷണിക്കപ്പെട്ട 842 പേരില്‍ 21 പേര്‍ ഓസ്‌കര്‍ ജേതാക്കളും 82 പേര്‍ ഓസ്‌കര്‍ നോമിനികളുമാണ്. 2018 ല്‍ 928 പുതിയ അംഗങ്ങളെയാണ് അക്കാഡമി ക്ഷണിച്ചത്. ഷാരുഖ് ഖാന്‍, നസീറുദ്ദീന്‍ ഷാ, തബു, മാധുരീ ദീക്ഷിത് എന്നിവരാണ് അന്ന് ഉള്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com