മകളുടെ ചിത്രങ്ങളുമായി സ്വപ്നക്കൂടൊരുക്കി താരസുന്ദരി; സൂപ്പര്‍ ചിത്രങ്ങള്‍ പങ്കിട്ട് മന്യ

മന്യയുടെയും മകളുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്
മകളുടെ ചിത്രങ്ങളുമായി സ്വപ്നക്കൂടൊരുക്കി താരസുന്ദരി; സൂപ്പര്‍ ചിത്രങ്ങള്‍ പങ്കിട്ട് മന്യ

മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മന്യ. എന്നാല്‍ വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി കുടുംബത്തോടൊപ്പം വിദേശത്ത് സ്വസ്ഥജീവിതം നയിക്കുകയാണ്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മന്യ ഇപ്പോള്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത മന്യ ഇപ്പോള്‍ അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഈ തെന്നിന്ത്യന്‍ താരം. മന്യയുടെയും മകളുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ആന്ധ്രയില്‍ നായിഡു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മന്യ മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 'സ്വന്തം എന്ന് കരുതൂ' എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മന്യ പിന്നീട് 'ജോക്കറി'ലെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം സജീവമായിരുന്ന മന്യ, 'കുഞ്ഞിക്കൂനന്‍,' 'സ്വപ്‌നക്കൂട്,' 'അപരിചിതന്‍,' 'വണ്‍ മാന്‍ ഷോ,' 'രാക്ഷസ രാജാവ്,' 'വക്കാലത്തു നാരായണന്‍ കുട്ടി,' 'പറഞ്ഞുതീരാത്ത വിശേഷങ്ങള്‍' തുടങ്ങി നിരവധിയേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com