അച്ഛന്റെ മടിയിലിരുന്ന് സ്‌ക്രിപ്റ്റ് പഠിക്കുന്ന ജൂനിയര്‍ ആസിഫ് അലി; മകന്റെ അരങ്ങേറ്റം ആരാധകരെ അറിയിച്ച് താരം

ആസിഫ് അലി നായകനായി എത്തുന്ന 'അണ്ടര്‍ വേള്‍ഡ്' എന്ന ചിത്രത്തിലൂടെ കുട്ടിത്താരം എത്തുന്നത്
അച്ഛന്റെ മടിയിലിരുന്ന് സ്‌ക്രിപ്റ്റ് പഠിക്കുന്ന ജൂനിയര്‍ ആസിഫ് അലി; മകന്റെ അരങ്ങേറ്റം ആരാധകരെ അറിയിച്ച് താരം

മലയാളത്തിലെ പ്രിയതാരമാണ് ആസിഫ് അലി. താരം അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോള്‍ ആസിഫ് അലിയുടെ മകനും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആസിഫ് അലി നായകനായി എത്തുന്ന 'അണ്ടര്‍ വേള്‍ഡ്' എന്ന ചിത്രത്തിലൂടെ കുട്ടിത്താരം എത്തുന്നത്. ആസിഫ് അലി തന്നെയാണ് മകന്‍ സിനിമയിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്. 

ആസിഫ് അലിയുടെ മടിയില്‍ ഇരുന്നു സ്‌ക്രിപ്റ്റ് നോക്കുന്ന ജൂനിയര്‍ ആസിഫ് അലിയെ ആണ് ചിത്രത്തില്‍ കാണുന്നത്. ജൂനിയര്‍ ജോയിന്‍സ് അണ്ടര്‍വേള്‍ഡ് എന്ന അടിക്കുറിപ്പിലാണ് ചിത്രത്തിന്റെ വര്‍ക്കിങ് സ്റ്റില്‍സ് പുറത്തുവിട്ടത്. അഞ്ചു വയസുകാരനായ ആദമിന്റെ അരങ്ങേറ്റം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 

അരുണ്‍ കുമാര്‍ അരവിന്ദാണ് അണ്ടര്‍ വേള്‍ഡ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയെ കൂടാതെ ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതിയ ചിത്രം അലി ആഷിഖ് ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വിതരണം െ്രെഫഡേ ഫിലിം ഹൗസാണ്. അണ്ടര്‍ വേള്‍ഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com