എനിക്കൊരു കാമുകനുണ്ട്, അവിവാഹിതയായ ഞാന്‍ അമ്മയാണ്: തുറന്ന് പറഞ്ഞ് ബോളിവുഡ് നടി 

അവിവാഹിതയായ തനിക്ക് മൂന്നുവയസ്സുളള ഒരു മകളുണ്ടെന്ന് ബോളിവുഡ് നടി മാഹി ഗില്ലിന്റെ തുറന്നു പറച്ചില്‍
എനിക്കൊരു കാമുകനുണ്ട്, അവിവാഹിതയായ ഞാന്‍ അമ്മയാണ്: തുറന്ന് പറഞ്ഞ് ബോളിവുഡ് നടി 

വിവാഹിതയായ തനിക്ക് മൂന്നുവയസ്സുളള ഒരു മകളുണ്ടെന്ന് ബോളിവുഡ് നടി മാഹി ഗില്ലിന്റെ തുറന്നു പറച്ചില്‍. തനിക്കൊരു കാമുകനുണ്ടെന്നും നടി വെളിപ്പെടുത്തി. ദേവ് ഡി, ദബാങ്, സാഹിബ് ,ബിവി ഓര്‍ ഗാങ്‌സറ്റര്‍, ഗുലാല്‍, പാന്‍ സിങ് ടോമര്‍ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാഹി ഗില്‍. ആദ്യമായാണ് നടി തന്റെ വ്യക്തിജീവിതം തുറന്ന് പറഞ്ഞത്.

'എനിക്ക് ഒരു കാമുകനുണ്ട്. ഓഗസ്റ്റില്‍ മൂന്നുവയസ്സ് തികയുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയാണ്.അവളുടെ പേര് വെറോണിക്ക എന്നാണ്. ഇക്കാര്യം തുറന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാനേ പോകുന്നില്ല. ഭാവിയില്‍ ഒരുപക്ഷേ വിവാഹിതയായേക്കാം. കുട്ടികള്‍ ഉണ്ടാകാന്‍ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കല്‍പ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല.', കാമുകന്‍ ബിസിനസുകാരനാണെന്നും മാഹി ഗില്‍ പറയുന്നു.

തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വച്ചതെന്നും മാഹി പറയുന്നു.'മറ്റുള്ളവരുടെ എതിര്‍പ്പ് ഞാന്‍ കാര്യമാക്കുന്നില്ല. വിമര്‍ശകരോട് എനിക്കൊന്നും പറയാനില്ല. വിവാഹം മനോഹരമാണ്. പക്ഷേ തികച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. എന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല. എല്ലാവര്‍ക്കും അവരുടേതായ ശരികളും തെറ്റുമുണ്ട്.'-മാഹി ഗില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com