നിറവയറുള്ള മാലാഖയെപ്പോലെ വെള്ളത്തിനടിയില്‍ സമീറ റെഡ്ഡി; ഒമ്പതാം മാസം ആഘോഷമാക്കി താരം

നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടര്‍ വാട്ടര്‍ ഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്
നിറവയറുള്ള മാലാഖയെപ്പോലെ വെള്ളത്തിനടിയില്‍ സമീറ റെഡ്ഡി; ഒമ്പതാം മാസം ആഘോഷമാക്കി താരം

ര്‍ഭകാലം അസ്വദിക്കുകയാണ് ബോളിവുഡ് താരം സമീറ റെഡ്ഡി. നിറ വയറുമായി നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് ഇതിനോടകം താരം ആരാധകരുമായി പങ്കുവെച്ചത്. ഒമ്പതാം മാസത്തിലും സമീറയ്ക്ക് ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ല. സ്വിമ്മിങ് പൂളില്‍ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടര്‍ വാട്ടര്‍ ഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഗര്‍ഭകാലത്തിന്റെ ലാസ്റ്റ് ലാപ്പിലും അതീവ സന്തുഷ്ടയാണ് സമീറ. ജീവിതത്തിന്റെ ഓരോ ഘട്ടവും ആഘോഷമാക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പും സമീറ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഭയത്തിലും കരുതലോടെയും പ്രതീക്ഷയോടെയുമുള്ള മനോഹരമായ ഈ സമയം നിങ്ങളോടൊപ്പം പങ്കുവെക്കുകയാണ്. എതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കും എന്ന് എനിക്കറിയാം. കാരണം നമ്മുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തേയും സ്‌നേഹിക്കാന്‍ നമുക്ക് കഴിയണം.' ചിത്രം പങ്കുവെച്ചുകൊണ്ട് സമീറ റെഡ്ഡി കുറിച്ചു. ഫോട്ടോഷോപ്പോ എഡിറ്റോ ചെയ്യാത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സമീറ. 2015 ലാണ് താരം ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ ആദ്യത്തെ പ്രസവകാലം സമീറയ്ക്ക് അത്ര സുഖകരമായിരുന്നില്ല. വിവാഹം കഴിഞ്ഞ് അധികം വൈകാതെയായിരുന്നു സമീറ ഗര്‍ഭിണിയാകുന്നത്. ഡിപ്രഷന്‍ സ്റ്റേജിലേക്ക് എത്തിയ തന്റെ ആദ്യ ഗര്‍ഭകാലത്തെക്കുറിച്ച് സമീറ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെ ഗര്‍ഭകാലം ആഘോഷമാക്കുന്നതിനുള്ള തിരക്കിലാണ് സമീറ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com