അമേരിക്കയില്‍ അടിച്ച് പൊളിച്ച് അര്‍ജുനും മലൈകയും; ചിത്രങ്ങളും വീഡിയോയും കാണാം

അമേരിക്കയില്‍ അടിച്ച് പൊളിച്ച് അര്‍ജുനും മലൈകയും; ചിത്രങ്ങളും വീഡിയോയും കാണാം

എന്തൊക്കെയായലും താരങ്ങള്‍ക്ക് ഇത്തരം ഗോസിപ്പുകളിലൊന്നും യാതൊരു താല്‍പര്യവുമില്ലെന്ന് അവര്‍ പണ്ടേ വ്യക്തമാക്കിയതാണ്.

ന്ന് ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന പ്രണയങ്ങളിലൊന്നായിരിക്കും മലൈക അറോറ അര്‍ജുന്‍ കപൂര്‍ പ്രണയം. തുടക്കത്തില്‍ വിമര്‍ശിച്ചവര്‍ പോലും ഇന്ന് ഈ താരങ്ങളുടെ പ്രണയനിമിഷങ്ങള്‍ ആഘോഷിക്കുകയാണ്. 45കാരിയായ മലൈകയുടെയും 33കാരനായ അര്‍ജുന്റെയും പ്രായമാണ് മിക്കവരുടെയും നെറ്റി ചുളിപ്പിച്ചതെങ്കില്‍ ഇന്ന് അതും അന്തസാണിവര്‍ക്ക്.

 
 
 
 
 
 
 
 
 
 
 
 
 

Celebrating 4th of July .....#nyc

A post shared by Malaika Arora (@malaikaaroraofficial) on

എന്തൊക്കെയായലും താരങ്ങള്‍ക്ക് ഇത്തരം ഗോസിപ്പുകളിലൊന്നും യാതൊരു താല്‍പര്യവുമില്ലെന്ന് അവര്‍ പണ്ടേ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ തങ്ങളുടെ പ്രണയം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയില്‍ അവധിക്കാലം അടിച്ച് പൊളിക്കുകയാണ് മലൈകയും അര്‍ജുനും. 

രണ്ട് പേരും തങ്ങളുടെ ആഘോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നുമുണ്ട്. തെരുവുകളില്‍ കറങ്ങി നടന്നും ഷോപ്പിങ് നടത്തിയും വ്യത്യസ്ത ആഹാരങ്ങള്‍ രുചിച്ചുമൊക്കെയാണ് ഇവരുടെ ആഘോഷം. 'ഇതൊരു സ്വപ്‌നതുല്യമായ അവധി ദിനമായിരുന്നു. നന്ദി ന്യൂയോര്‍ക്ക്, വീണ്ടും കാണാം' എന്ന് അര്‍ജുന്‍ എഴുതിയപ്പോള്‍ 'ഞാന്‍ നിന്നെ സുന്ദരനാക്കും' എന്നായിരുന്നു മലൈയ്ക മറുപടിയായി എഴുതിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com