കണ്ണില്‍ കടല്‍ വരച്ച് തൃഷ; പ്രായം കുറയുകയാണോ എന്ന് ആരാധകര്‍

കണ്ണില്‍ കടല്‍ വരച്ച് തൃഷ; പ്രായം കുറയുകയാണോ എന്ന് ആരാധകര്‍

കണ്ണില്‍ നീല മഷി എഴുതി നില്‍ക്കുന്ന തൃഷയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ സ്വപ്‌നസുന്ദരിയാണ് തൃഷ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. അപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തൃഷയുടെ അവധിക്കാല ചിത്രങ്ങളാണ്. മാലിദ്വീപിലാണ് താരം അവധി ആഘോഷിക്കാന്‍ എത്തിയത്. 

കടല്‍ തീരത്തു നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കണ്ണില്‍ നീല മഷി എഴുതി നില്‍ക്കുന്ന തൃഷയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കടല്‍ തീരത്ത് ചിരിച്ചു നില്‍ക്കുന്ന ചിത്രം 'ചന്ദ്രനിലേക്ക്, തിരിച്ചും, ഓര്‍ക്കുന്നുണ്ടോ? എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. വയസ് പിന്നോട്ടാണോ പോകുന്നത് എന്നാണ് ഒരാളുടെ സംശയം. എവര്‍ഗ്രീന്‍ ബ്യൂട്ടി എന്നാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസവും താരം മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുന്നു. കടല്‍ത്തീരത്ത് കിടക്കുന്നതിന്റെ സെല്‍ഫിയാണ് പങ്കുവെച്ചത്. മേക്കപ്പ് ചെയ്യാതെയുള്ള ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com