'ഞങ്ങളുടെ ബന്ധം മനോഹരമാണ്'; വിവാഹമോചനത്തിലും തകരാത്ത ബന്ധം; സൂസനെക്കുറിച്ച് വാചാലനായി ഹൃത്വിക് റോഷന്‍

'സ്‌നേഹം ഒരിക്കലും വെറുപ്പായി മാറില്ല. വെറുപ്പാവുകയാണെങ്കില്‍ അത് പ്രണയമല്ല'
'ഞങ്ങളുടെ ബന്ധം മനോഹരമാണ്'; വിവാഹമോചനത്തിലും തകരാത്ത ബന്ധം; സൂസനെക്കുറിച്ച് വാചാലനായി ഹൃത്വിക് റോഷന്‍


വിവാഹമോചിതരായതിന് ശേഷം ഇത്ര മനോഹരമായി ബന്ധം സൂക്ഷിക്കാനാവുമോ? ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും ഭാര്യ സൂസന്‍ ഖാനും നേരിടുന്ന ചോദ്യമാണ് ഇത്. വിവാഹ മോചിതരായതിന് ശേഷവും ഇവര്‍ ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്. യാത്രകള്‍ പോവുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതുമെല്ലാം ഒരുമിച്ചാണ്. പരസ്പരം പുകഴ്ത്താനും ഇവര്‍ മടികാണിക്കാറില്ല. അതിനാല്‍ ഇവര്‍ വീണ്ടും ഒരുമിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷകളുടെ ശക്തികൂട്ടിക്കൊണ്ട് സൂസനുമായ തന്റെ ബന്ധത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് ഹൃത്വിക് റോഷന്‍. 

തങ്ങളുടെ ബന്ധം മനോഹരമാണെന്നാണ് ഹൃത്വിക് പറയുന്നത്. ജിക്യു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നു പറച്ചില്‍. ' അത് മനോഹരമായ ബന്ധമാണ്. ഞങ്ങളുടെ മക്കളോടുള്ളതും സുഹൃത്തുക്കള്‍ എന്ന നിലയിലും. അത് വിവേകപൂര്‍വമുള്ളതാണ്. ഒരു കാര്യം ഉറപ്പാണ്. സ്‌നേഹം ഒരിക്കലും വെറുപ്പായി മാറില്ല. വെറുപ്പാവുകയാണെങ്കില്‍ അത് പ്രണയമല്ല. പ്രണയത്തിന്റെ മറ്റൊരു വകഭേദമാണ്. അതും പ്രണയമാണ്. ഒരിക്കല്‍ അത് തിരിച്ചറിഞ്ഞാല്‍ തിരിച്ച് പ്രണയത്തിലേക്കുള്ള വഴി നിങ്ങള്‍ കണ്ടെത്തും. ഹൃത്വിക് പറഞ്ഞു. 

പുതിയ ചിത്രം സൂപ്പര്‍ 30 നായുള്ള കാത്തിരിപ്പിലാണ് ഹൃത്വിക്. ബിഹാര്‍ ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായാണ് താരം എത്തുന്നത്. താന്‍ മികച്ച നടന്‍ അല്ലെന്നും അതിനാല്‍ തന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് പറ്റിയ ചിത്രങ്ങളാണ് താന്‍ തെരഞ്ഞെടുക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com