'വട്ടാണല്ലേ?; എന്നോട് കുറെപ്പേര്‍ ചോദിച്ചു': അനു​ശ്രീ, വീഡിയോ വൈറൽ 

മുടി രണ്ടു ഭാഗത്തും പിന്നിക്കെട്ടി, കുട പിടിച്ച്, കൊച്ചുകുട്ടിയെപ്പോലെയാണ് അനുശ്രീ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്
'വട്ടാണല്ലേ?; എന്നോട് കുറെപ്പേര്‍ ചോദിച്ചു': അനു​ശ്രീ, വീഡിയോ വൈറൽ 

ഴയ പോപ്പിക്കുടയുടെ പാട്ട് ആരും മറന്നുകാണില്ല. എന്റെ മഴയ്ക്ക് എന്റെ പോപ്പി, എന്റെ മഴയ്ക്ക് എന്റെ പോപ്പി കുട എന്ന് തുടങ്ങുന്ന പാട്ടിന്റെ 
 അനുശ്രീ വേർഷൻ എത്തിയിരിക്കുകയാണ്. മുടി രണ്ടു ഭാഗത്തും പിന്നിക്കെട്ടി, കുട പിടിച്ച്, കൊച്ചുകുട്ടിയെപ്പോലെയാണ് നടി അനുശ്രീ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. 'വട്ടാണല്ലേ ? എന്നോട് കുറെപ്പേരു ചോദിച്ചു. അതെന്താ അങ്ങനെ ?', എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്തത്. 

സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോക്ക് താഴെയുള്ള കമന്റുകളും ചർച്ചയാകുകയാണ്. ഇപ്പോൾ സിനിമയൊന്നുമില്ലേ, വെറുതെയല്ല മഴ പെയ്യാത്തത് , മോളെ അനു നിനക്ക് എന്ത് പറ്റിയടാ കണ്ണേ എന്നിങ്ങനെയാണ് കമന്റുകൾ നീളുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com