'ഷാരുഖിന്റെ ഭാര്യയായി ഇരിക്കുന്നതില്‍ ഒരുപാട് ഗുണങ്ങളുണ്ട്'; ഭര്‍ത്താവിനെ പ്രശംസിച്ച് ഗൗരി ഖാന്‍

സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്റെ ഭാര്യയായി ഇരിക്കുന്നതില്‍ ഗുണങ്ങള്‍ മാത്രമാണ് ഉള്ളത് എന്നാണ് ഗൗരി പറയുന്നത്
'ഷാരുഖിന്റെ ഭാര്യയായി ഇരിക്കുന്നതില്‍ ഒരുപാട് ഗുണങ്ങളുണ്ട്'; ഭര്‍ത്താവിനെ പ്രശംസിച്ച് ഗൗരി ഖാന്‍

ബോളിവുഡിലെ മാതൃക ദമ്പതികള്‍ എന്ന വിശേഷണത്തിന് ഉടമകളാണ് ഷാരുഖ് ഖാനും ഗൗരി ഖാനും. പരസ്പരം പ്രശംസിക്കുന്നതില്‍ ഇരുവരും യാതൊരു മടിയും കാണിക്കാറില്ല. ഇപ്പോള്‍ ഭര്‍ത്താവിനെ വാനോളം പുകഴ്ത്തുകയാണ് ഗൗരി ഖാന്‍. സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്റെ ഭാര്യയായി ഇരിക്കുന്നതില്‍ ഗുണങ്ങള്‍ മാത്രമാണ് ഉള്ളത് എന്നാണ് ഗൗരി പറയുന്നത്. മികച്ച അച്ഛനും ഭര്‍ത്താവുമാണ് ഷാരുഖ് എന്നും ഗൗരി കൂട്ടിച്ചേര്‍ത്തു. 

ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ് ഗൗരി. ഷാരുഖ് ഖാന്റെ ഭാര്യയെന്ന നിലയില്‍ പ്രൊഫഷനെ പോസിറ്റീവായും നെഗറ്റീവായും എങ്ങനെയാണ് ബാധിച്ചത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. 'ഷാരുഖ് കാരണം ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചു. നല്ലത് മാത്രമാണ് ഞാന്‍ എടുക്കുന്നത്. നെഗറ്റീവായത് എടുക്കുന്നില്ല. എങ്കിലും എന്തെങ്കിലും നെഗറ്റീവുകള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെ ഞാന്‍ തുടച്ചു മാറ്റും. അതിനുള്ള കാരണം വളരെ എളുപ്പമാണ്. ഗൗരി ഖാന്‍ ഡിസൈന്‍ ആരംഭിക്കാന്‍ എന്ന സഹായിച്ചത് ഷാരുഖാണ്. അതിനാല്‍ അദ്ദേഹം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. തമാശ മാറ്റി നിര്‍ത്തിയാല്‍ കുടുംബത്തിന് വേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ മികച്ച അച്ഛനും ഭര്‍ത്താവുമാണ്. ഷാരുഖിന്റെ ഭാര്യ എന്ന നിലയില്‍ നല്ലതുമാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ. എന്തെങ്കിലും നെഗറ്റീവ് ഉണ്ടെങ്കില്‍ അത് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' ഗൗരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com