ഇത് ന്യൂജനറേഷന്‍ തളത്തില്‍ ദിനേശനും ശോഭയും: റസ്റ്ററണ്ട് ആണെന്ന് കരുതി ബ്യൂട്ടി പാര്‍ലറില്‍ കയറുമോ? 

മഞ്ജു വാര്യര്‍, ആസിഫ് അലി, പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
za
za

ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

മഞ്ജു വാര്യര്‍, ആസിഫ് അലി, പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രമണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജുവിന്റെ ആദ്യ നിര്‍മാണ സംരംഭമാണ് ചിത്രം.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ധ്യാന്‍ തന്നെയാണ്. നിവിന്‍ പോളിയും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും. പേരുകള്‍ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭര്‍ത്താക്കന്‍മാരായാണ് നിവിനും നയന്‍സും ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. 

ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com