'ഇപ്പോള്‍ മനസിലായില്ലേ, ഞാന്‍ പാചകം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന്'; പാചകം പഠിക്കാന്‍ പ്രിയങ്ക; ഒപ്പം കൂടി നിക്ക്;വിഡിയോ

പാസ്ത സോസുണ്ടാക്കുന്ന പ്രിയങ്കയെയാണ് വീഡിയോയില്‍ കാണുന്നത്
'ഇപ്പോള്‍ മനസിലായില്ലേ, ഞാന്‍ പാചകം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന്'; പാചകം പഠിക്കാന്‍ പ്രിയങ്ക; ഒപ്പം കൂടി നിക്ക്;വിഡിയോ

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും ആഘോഷത്തിന്റെ ദിവസങ്ങളാണ്. ഇപ്പോള്‍ ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. സ്ഥലങ്ങള്‍ കണ്ട് സമയം കളയുക മാത്രമല്ല ഭാവി ജീവിതത്തിന് ആവശ്യമായ ചില കാര്യങ്ങള്‍ കൂടി ഇരുവരും പഠിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും പാചക ക്ലാസില്‍ പങ്കെടുത്തു. ഇരുവരും പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് നിക്ക് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

പാസ്ത സോസുണ്ടാക്കുന്ന പ്രിയങ്കയെയാണ് വീഡിയോയില്‍ കാണുന്നത്. കൈയില്‍ വൈന്‍ ഗ്ലാസും പിടിച്ചുകൊണ്ട് വളരെ ആസ്വദിച്ചാണ് താരം പാചകം ചെയ്യുന്നത്. പഠിപ്പിക്കുന്ന ഷെഫിലേയും പ്രിയങ്കയുടെ അടുത്തു കാണാം. നിക് തന്റെ അടുത്തുള്ളത് നന്നായെന്നും താന്‍ കുക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന് കാണാന്‍ സാധിക്കുന്നുണ്ടല്ലോ എന്നാണ് പ്രിയങ്ക പറയുന്നത്. പാസ്ത കട്ടിങ് മെഷീന്‍ ഉപയോഗിച്ച് പാസ്തയുണ്ടാക്കുന്ന നിക്കിനെയും കാണാം. ഇരുവരും സ്വന്തമായി ഉണ്ടാക്കിയ പാസ്ത ഷീറ്റുമായി വളരെ അഭിമാനത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. 

തനിക്ക് പാചകം ചെയ്യാന്‍ അറിയില്ലെന്ന് നേരത്തെ പ്രിയങ്ക വ്യക്തമാക്കിയിരുന്നു. മുട്ടയും ടോസ്റ്റും ഉണ്ടാക്കാന്‍ മാത്രമാണ് തനിക്ക് അറിയാവുന്നത് എന്നായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. നിക്കിന്റെ അമ്മ നന്നായി പാചകം ചെയ്യും. എന്നാല്‍ താന്‍ അങ്ങനെയല്ല. ഈ കാര്യത്തില്‍ താനൊരു മോശം ഭാര്യയാണ് എന്നാണ് പ്രിയങ്ക പറഞ്ഞത്. നിക്കിന്റെ സഹോദരന്‍ ജോയുടേയും ഗെയിം ഓഫ് ത്രോണ്‍ നായിക സോഫിയയുടേയും വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷമാണ് നിക്കും പ്രിയങ്കയും ഇറ്റലിയില്‍ എത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 

Date night cooking extravaganza.

A post shared by Nick Jonas (@nickjonas) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com