ദീപന്‍ മുരളി അച്ഛനാകുന്നു; ആഘോഷമാക്കി ബേബി ഷവര്‍; ആന്റിയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ആര്യ

ദീപന്റെ ഭാര്യ ആര്യയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആന്റിയാകുന്നതിന്റെ സന്തോഷം ആര്യ ആരാധകരെ അറിയിച്ചത്
ദീപന്‍ മുരളി അച്ഛനാകുന്നു; ആഘോഷമാക്കി ബേബി ഷവര്‍; ആന്റിയാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ആര്യ

ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധ നേടിയ നടന്‍ ദീപന്‍ മുരളി അച്ഛനാകുന്നു. നടി ആര്യയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. ദീപന്റെ ഭാര്യ ആര്യയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആന്റിയാകുന്നതിന്റെ സന്തോഷം ആര്യ ആരാധകരെ അറിയിച്ചത്. വലിയ ആഘോഷത്തോടെയായിരുന്നു ചടങ്ങുകള്‍. 

പരമ്പരാഗതമായ രീതിയില്‍ കുടുംബത്തിലെ പുതിയ അതിഥിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഒരുപാട് മധുരവും ചിരിയും സന്തോഷവും. കൂടെ കുറച്ചധികം മഞ്ഞയും' ആര്യ കുറിച്ചു. മഞ്ഞ പട്ടുസാരിയും മുല്ലപ്പൂവും ആഭരണങ്ങളും ചൂടി പരമ്പരാഗത രീതിയിലാണ് മായ വളകാപ്പ് ചടങ്ങില്‍ പങ്കെടുത്തത്. മായയുടെ കൈയില്‍ വളകള്‍ ഇടുന്നതിന്റേയും മധുരം നല്‍കുന്നതിന്റേയും ചിത്രങ്ങളാണ് ആര്യ പങ്കുവെച്ചത്. ദീപനേയും ചിത്രത്തില്‍ കാണാം. 

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ ദീപന്‍ 2018 ലാണ് മായയെ വിവാഹം ചെയ്യുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ദീപന്‍ പങ്കെടുത്തിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com