'റിസല്‍ട്ട് നെഗറ്റീവ് ആകുമ്പോള്‍ ഞങ്ങള്‍ ഡിപ്രഷനിലേക്ക് വീണുപോകും, അതില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി'; കുഞ്ചാക്കോ ബോബന്‍

കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ഡിപ്രഷനിലേക്ക് വീണു പോയിട്ടുണ്ടെന്നും അതിനെ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തുകയായിരുന്നു എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്
'റിസല്‍ട്ട് നെഗറ്റീവ് ആകുമ്പോള്‍ ഞങ്ങള്‍ ഡിപ്രഷനിലേക്ക് വീണുപോകും, അതില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി'; കുഞ്ചാക്കോ ബോബന്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. എന്നാല്‍ കുഞ്ഞില്ലാത്തതിന്റെ പേരില്‍ മാനസികമായി തളര്‍ന്നുപോയ പല അവസരങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ ചോദ്യവും പെരുമാറ്റവുമെല്ലാം എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടെന്നും പ്രിയ തുറന്നു പറഞ്ഞിരുന്നു. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ഡിപ്രഷനിലേക്ക് വീണു പോയിട്ടുണ്ടെന്നും അതിനെ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തുകയായിരുന്നു എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍. 

''ഇപ്പോഴത്തെ ഭീകരമായ അസുഖം കാന്‍സറൊന്നുമല്ല ഡിപ്രഷനാണെന്നു തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാല്‍ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്പോള്‍ ചിലര്‍ ഡിപ്രഷന്‍ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലര്‍ അതില്‍ വീണു പോകും. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ റിസല്‍റ്റ് നെഗറ്റീവ് ആ കുമ്പോള്‍ ഞങ്ങളും മാനസിക സംഘര്‍ഷത്തില്‍ വീണു പോയിട്ടുണ്ട്. ഒടുവില്‍ അതില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷന്‍ വരുമ്പോള്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഡാന്‍സ്, പാട്ട്, സ്‌പോര്‍ട്‌സ്... വ്യായാമം ഡി പ്രഷന്‍ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റണ്‍ കളി ഉഷാറാക്കി. 'സൂര്യോദയം കാണുന്നതും' 'കളകളാരവം ' കേള്‍ക്കുന്നതുമെല്ലാം ക്ലീഷേ പരിപാടിയാണെങ്കിലും മനസ്സു ശാന്തമാക്കാന്‍ സഹായിച്ചു.' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 

കുഞ്ഞുണ്ടായതോടെ എല്ലാം തികഞ്ഞു എന്നു കരുതിയല്ല ഇതൊക്കെ പറയുന്നതെന്നും തങ്ങള്‍ വന്ന വഴിയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയാണെന്നും കുഞ്ചാക്കോ വ്യക്തമാക്കി. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ 18നാണ് ഇസഹാക് ജനിക്കുന്നത്. കുഞ്ഞിന്റെ മാമോദീസ വലിയരീതിയില്‍ ആഘോഷമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com