3ഡിയില്‍ രാമായണം എത്തുന്നു; ബജറ്റ് 500 കോടി; ചിത്രത്തില്‍ വമ്പന്‍ താരനിര

മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രം 2021ല്‍ ചിത്രം തീയേറ്ററുകളില്‍ എത്തും 
3ഡിയില്‍ രാമായണം എത്തുന്നു; ബജറ്റ് 500 കോടി; ചിത്രത്തില്‍ വമ്പന്‍ താരനിര

ന്യൂഡല്‍ഹി: 3ഡി മികവോടെ രാമായണം ചലചിത്രമാകുന്നു. മൂന്ന് ഭാഷകളില്‍ മൂന്ന് ഭാഗങ്ങളായി വരുന്ന ചിത്രത്തിന് 500 കോടി മുതല്‍ മുടക്കാണ് പ്രതീക്ഷിക്കുന്നത്. അഭിനേതാക്കള്‍ ആരെന്ന് ഇതുവരെ നിര്‍ണയിച്ചിട്ടില്ലെങ്കിലും വമ്പന്‍ സംവിധായകരുടേയും വലിയ നിര്‍മാണക്കമ്പനികളുടേയും പേരാണു രാമായണവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. 

'ദംഗല്‍' സംവിധായകന്‍ നിതേഷ് തിവാരി, 'മോം' സിനിമയുടെ സംവിധായകന്‍ രവി ഉദ്യാവര്‍ എന്നിവരെയാണ് സംവിധായകരായി നിശ്ചയിച്ചിട്ടുള്ളത്. തെലുങ്ക് നിര്‍മാണവമ്പനായ അല്ലുഅരവിന്ദ്, മുമ്പുണ്ടായിരുന്ന ഫാന്റം ഫിലിംസിന്റെ സ്ഥാപകന്‍ മധു മാന്റേന, പ്രൈം സ്റ്റുഡിയോസിന്റെ സ്ഥാപകന്‍ നമിത് മല്‍ഹോത്ര എന്നിവര്‍ സംയുക്തമായിട്ടായിരിക്കും നിര്‍മാണം.  ഇന്ത്യയിലുടനീളമുള്ള താരങ്ങള്‍ പരിഗണനയിലുണ്ട്. 2021ല്‍ റിലീസ് ലഷ്യമിടുന്ന രാമായണകഥയ്ക്കു ഭാഗങ്ങള്‍ തമ്മില്‍ കാര്യമായ സമയദൈര്‍ഘ്യം ഉണ്ടാവാതിരിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് സിനിമ. 

ഇന്ത്യന്‍ സിനിമാവ്യവസയാത്തിലെ രണ്ടാമത്തെ വലിയ പ്രോജക്ടാണു രാമായണത്തെ ആസ്പദമാക്കി അണിയറില്‍ ഒരുങ്ങുന്നത്. ഏറ്റവും വലിയ പ്രോജക്ട് എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി 1,000 കോടി രൂപയുടെ ബജറ്റില്‍ നിശ്ചയിച്ച മഹാഭാരതമാണ്. എന്നാല്‍ വി.ആര്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ കോടതി കയറിയതോടെ മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന മെഗാബജറ്റ് പ്രോജക്ട് അനിശ്ചിത്വത്തിലാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com