22 വര്‍ഷത്തിന് ശേഷം അവര്‍ ഒന്നിക്കുന്നു ; സത്യന്‍ അന്തിക്കാട്-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും

പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്
22 വര്‍ഷത്തിന് ശേഷം അവര്‍ ഒന്നിക്കുന്നു ; സത്യന്‍ അന്തിക്കാട്-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും

കൊച്ചി : സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. 22 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്നത്. ഒരാള്‍ മാത്രമാണ് അവസാനമായി സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒരുമിച്ച ചിത്രം. 

പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോളാന്തര വാര്‍ത്ത, അര്‍ത്ഥം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കളിക്കളം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നിവയാണ് സത്യന്‍ അന്തിക്കാട്-മമ്മൂട്ടി കൂട്ടുകെട്ടിന്റെ മറ്റുചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com