പ്രഭുദേവയ്‌ക്കൊപ്പം ചുവടുവെച്ച് സല്‍മാന്‍; വീഡിയോ 

ഇന്നും ആരാധക ഹൃദയങ്ങള്‍ ഇമ്പത്തോടെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടാണ് കാതലനിലെ ഉര്‍വസീ എന്ന് തുടങ്ങുന്ന ഗാനം
പ്രഭുദേവയ്‌ക്കൊപ്പം ചുവടുവെച്ച് സല്‍മാന്‍; വീഡിയോ 

ന്നും ആരാധക ഹൃദയങ്ങള്‍ ഇമ്പത്തോടെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടാണ് കാതലനിലെ ഉര്‍വസീ എന്ന് തുടങ്ങുന്ന ഗാനം. പ്രഭുദേവ എന്ന നടനെ തെന്നിന്ത്യന്‍ സിനിമലോകത്തിന് സമ്മാനിച്ച ചിത്രമാണ് കാതലന്‍. ഇതിലെ പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍ എക്കാലവും ഓര്‍മ്മയില്‍ വരുന്നതാണ്. ഉര്‍വസീ എന്ന് തുടങ്ങുന്ന ഗാനത്തില്‍ പ്രഭുദേവയും നഗ്മയും തകര്‍ത്തഭിനയിച്ച രംഗത്തിന് അടുത്തിടെ പല കവര്‍ വേര്‍ഷനുകളും എത്തിയിരുന്നു.

 ഏറ്റവുമൊടുവില്‍ പ്രഭുദേവക്കൊപ്പം സല്‍മാന്‍ ഖാന്‍ 'ഉര്‍വസി'ക്ക് ചുവടു വെക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്. വിഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാതലിനെ ഈ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനത്തിന് സംഗീതം പകര്‍ന്നത് എആര്‍ റഹ്മാനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com