സല്‍മാന്റെയും കത്രീനയുടെയും വിവാഹം?; ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

ഈ വീഡിയോ വൈറലാകാന്‍ തുടങ്ങിയതോടെ താരങ്ങള്‍ വിവാഹിതരായി എന്ന തരത്തിലായിരുന്നു പ്രചരണം.
സല്‍മാന്റെയും കത്രീനയുടെയും വിവാഹം?; ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

ല്‍മാന്‍ ഖാനും കത്രീന കൈഫും ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇരുവരും ഒന്നിച്ചെത്തിയ ഒരു വീഡിയോ ആണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. വെറും വീഡിയോ അല്ല, അതൊരു വിവാഹ വീഡിയോ ആണെന്നതാണ് പ്രത്യേകത. 'ഭാരത്' എന്ന ചിത്രത്തിലെ രംഗമാണിത്. 

ഈ വീഡിയോ വൈറലാകാന്‍ തുടങ്ങിയതോടെ താരങ്ങള്‍ വിവാഹിതരായി എന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍ ഭാരത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ്‌ലി റെബെല്ലോ പകര്‍ത്തിയ വിഡിയോ ആണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്.

ആഷ്‌ലി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ ചിലര്‍ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇത് സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായാണെന്നാണ് ചിലരുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com