അച്ഛനും മകനും ഒരേ ശബ്ദമോ! ആര്യന്റെ ശബ്ദം കേട്ട് ഞെട്ടി സിനിമാലോകം; വിഡിയോ

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് ചിത്രത്തില്‍ സിംബയ്ക്ക് ശബ്ദം നല്‍കുന്നത്
അച്ഛനും മകനും ഒരേ ശബ്ദമോ! ആര്യന്റെ ശബ്ദം കേട്ട് ഞെട്ടി സിനിമാലോകം; വിഡിയോ

ലോകം ഒന്നടങ്കം ആകാംക്ഷയോടെ കൊത്തിരിക്കുന്ന ചിത്രമാണ് ലയണ്‍ കിങ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ കാത്തിരിക്കാന്‍ ഇപ്പോള്‍ ഒരു കാരണം കൂടിയായിരിക്കുകയാണ്. ചിത്രത്തിലെ കുട്ടി സിംബയുടെ ശബ്ദമാണ് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് ചിത്രത്തില്‍ സിംബയ്ക്ക് ശബ്ദം നല്‍കുന്നത്. എന്നാല്‍ ഗാംഭീര്യത്തോടെയുള്ള ആ ശബ്ദം ഷാരുഖ് ഖാന്റേത് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛന്റേയും മകന്റേയും ശബ്ദങ്ങളിലെ സാമ്യത ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. 

ആരാധകര്‍ മാത്രമല്ല ബോളിവുഡ് ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ആര്യന്റെ ശബ്ദം കേട്ട്. ഷാരുഖ് ഖാന്‍ തന്നെയാണ് മകന്‍ ഡബ്ബ് ചെയ്ത ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മേര സിംബ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മേഹൂ സിംബ, മുസാഫാ കാ ബേട്ട എന്ന് തുടങ്ങുന്ന ഹിന്ദി പതിപ്പിന്റെ ടീസറിലെ പ്രധാന ആകര്‍ഷണം ആര്യന്റെ ശബ്ദം തന്നെയാണ്. 

വാള്‍ട് ഡിസ്‌നി ഒരുക്കുന്ന ലയണ്‍ കിങിന്റെ ഹിന്ദി പതിപ്പില്‍ സിംബയ്ക്ക് ശബ്ദം നല്‍കുന്നത് ആര്യന്‍ ഖാന്‍ ആണ്. മുഫാസയ്ക്ക് ശബ്ദം കിങ് ഖാനും. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഷാരൂഖും ആര്യനും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്‍ക്രെഡിബിള്‍സ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഇതിന് മുമ്പ് ഇവര്‍ ശബ്ദം നല്‍കിയത്. നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് ആര്യന്റെ ശബ്ദത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. 

സംവിധായകന്‍ ജോണ്‍ ഫവ്രോയാണ് ഒരുക്കുന്ന ലയണ്‍ കിങ്, ഡിസ്‌നിയുടെ പ്രോസ്‌തെറ്റിക് കംപ്യൂട്ടര്‍ ആനിമേറ്റഡ് റീമേക്ക് ആണ്. ഹോളിവുഡില്‍ ജയിംസ് ഏള്‍ ജോണ്‍സ് മുഫാസയ്ക്കു ശബ്ദം കൊടുക്കുമ്പോള്‍ ഡൊണാള്‍ഡ് ഗ്ലോവര്‍ സിംബയായി എത്തും. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com