മുന്‍കാമുകിക്ക് പിറന്നാള്‍ വിരുന്നൊരുക്കി സല്‍മാന്‍ 

ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സംഗീത ബിജ്‌ലാനിയും തമ്മിലുള്ള പ്രണയകഥ
മുന്‍കാമുകിക്ക് പിറന്നാള്‍ വിരുന്നൊരുക്കി സല്‍മാന്‍ 

ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സംഗീത ബിജ്‌ലാനിയും തമ്മിലുള്ള പ്രണയകഥ. 
1986 ല്‍ തുടങ്ങിയ പ്രണയം 10 വര്‍ഷങ്ങള്‍ നീണ്ടു. പിന്നീട് ഇവര്‍ വേര്‍പിരിയുകയും ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനിനെ സംഗീത വിവാഹം കഴിക്കുകയും ചെയ്തു. 2010 ല്‍ അസറുദ്ദീനും സംഗീതയും തമ്മില്‍ വിവാഹമോചിതരായി.

കഴിഞ്ഞ ദിവസം സംഗീതയുടെ 54ാം പിറന്നാള്‍ ആയിരുന്നു. ആഘോഷങ്ങള്‍ സംഘടിപ്പിച്ചതാകട്ടെ മുന്‍കാമുകന്‍ സല്‍മാന്‍ ഖാനും. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.സല്‍മാന്റെ ഇപ്പോഴത്തെ കാമുകി ലൂലിയ വാന്റൂറും നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും  ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സല്‍മാന്‍ ഖാനും  പ്രഭുദേവയും ഉര്‍വ്വശി എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com