ജീവിച്ചിരിക്കുമ്പോള്‍ തന്നെ സിനിമ ഇറങ്ങണമെന്നാഗ്രഹിച്ചു: ഹൃത്വികിന്റെ കഥാപാത്രത്തിന് ബ്രെയ്ന്‍ ട്യൂമര്‍

ചിത്രം ജൂലൈ 12ന് റിലീസിനെത്തും. ഇതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യഥാര്‍ത്ഥ നായകന്‍ അനന്തകുമാര്‍. 
ജീവിച്ചിരിക്കുമ്പോള്‍ തന്നെ സിനിമ ഇറങ്ങണമെന്നാഗ്രഹിച്ചു: ഹൃത്വികിന്റെ കഥാപാത്രത്തിന് ബ്രെയ്ന്‍ ട്യൂമര്‍

നന്തകുമാര്‍ എന്ന ഗണിതശാസ്ത്ര അധ്യാപകന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് സൂപ്പര്‍ 30. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഹൃത്വിക് റോഷന്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ അനന്തകുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയാണ് പ്രമേയമാകുന്നത്. 

ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ജൂലൈ 12ന് റിലീസിനെത്തും. ഇതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യഥാര്‍ത്ഥ നായകന്‍ അനന്തകുമാര്‍. 

തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്നും ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹച്ചിരുന്നുവെന്നും അനന്തകുമാര്‍ പറയുന്നു. 'സിനിമ വളരെപ്പെട്ടെന്ന് പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മരണം എന്നുവരുമെന്ന് പ്രവചിക്കാനാകില്ല. ജീവിച്ചിരിക്കുമ്പോള്‍ ബയോപിക് എടുക്കണമെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു' അനന്തകുമാര്‍ പറഞ്ഞു. 

'2014ല്‍ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ പോയതും ടെസ്റ്റുകള്‍ ചെയ്തതും. ചെവിക്കും തലച്ചോറിനുമിടയിലുള്ള ഒരു നാഡിയിലാണ് ട്യൂമര്‍ ബാധ. ഇപ്പോഴും ചികിത്സ തുടരുകയാണ്. എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.' അനന്തകുമാര്‍ പറഞ്ഞു. ഹൃതിക്കിനല്ലാതെ മറ്റാര്‍ക്കും തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും അനന്തകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഗണിത ശാസ്ത്രജ്ഞനായ അനന്തകുമാര്‍ പറ്റ്‌നയില്‍ ധനികരായ കുട്ടികളുടെ കോച്ചിങ് ക്ലാസ് അധ്യാപകനായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി ഇത്തരത്തില്‍ ഒരു സ്ഥാപനം വേണമെന്ന് തീരുമാനിക്കുകയും തുടര്‍ന്ന് സൂപ്പര്‍ 30 എന്ന് പേരിട്ടുകൊണ്ട് പാവപ്പെട്ട കുട്ടികളെ തിരഞ്ഞെടുത്ത് പഠിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും സിനിമ പറയുന്നു. വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com