''അപ്പാ... നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്'': പഴയൊരു സംഭവം ഓര്‍ത്ത് സൗന്ദര്യ രജനീകാന്ത്, വീഡിയോ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 14th July 2019 09:42 PM  |  

Last Updated: 14th July 2019 09:55 PM  |   A+A-   |  

 

ടന്‍ രജനീകാന്തിന്റെ മകളും ചലച്ചിത്ര സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞാണ് സൗന്ദര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

പോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്. എട്ട് വര്‍ഷം മുന്‍പ് സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയി വന്ന രജനികാന്തിനെയും കാത്ത് എയര്‍പോര്‍ട്ടില്‍  കാത്തു നിന്ന ആരാധകവൃന്ദത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. 

 

'എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം. എട്ട് വര്‍ഷം മുന്‍പ് (13-07-11) സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയെയും കൊണ്ട് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തിയ ദിവസം..അപ്പാ...നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്.. അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനുമായി പ്രാര്‍ഥിച്ച ഇപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി'- സൗന്ദര്യ കുറിച്ചു. 

പനിയും ശ്വാസതടസവും രൂക്ഷമായതിനെ തുടര്‍ന്നാണ് 2011ല്‍ കൊണ്ട് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് പിന്നീട് രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇത് ആരാധകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു.