ഞാന്‍ എന്തിന് കാണണം': ഷാഹിദിന്റെ ചിത്രം കാണില്ലെന്ന് വിജയ് ദേവരകൊണ്ട

എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ 'കബീര്‍ സിങ്' കാണില്ലെന്നാണ് വിജയ് പറയുന്നത്.
ഞാന്‍ എന്തിന് കാണണം': ഷാഹിദിന്റെ ചിത്രം കാണില്ലെന്ന് വിജയ് ദേവരകൊണ്ട

ര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ പ്രേക്ഷകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. അദ്ദേഹത്തിന്റെ അര്‍ജുന്‍ റെഡ്ഢി ബോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു. ഹിന്ദി പതിപ്പില്‍ നായകനായെത്തിയത് ബോളിവുഡ് താരം ഷാഹിദ് കപൂറാണ്.

എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ 'കബീര്‍ സിങ്' കാണില്ലെന്നാണ് വിജയ് പറയുന്നത്. 'ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ ഫിലിം ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?'- വിജയ് ചോദിച്ചു. തന്റെ പുതിയ ചിത്രമായ 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോക്‌സ്ഓഫീസില്‍ നിറഞ്ഞ് നില്‍ക്കുന്ന കബീര്‍ സിങ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പണം വാരിയ ബോളിവുഡ് ചിത്രമായി. 260 കോടിയിലധികമാണ് ചിത്രം ഇതുവരെ നേടിയത്. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീര്‍സിങിനെ കണക്കാക്കുന്നത്. ചിത്രം ഇതിനകം തന്നെ 260 കോടി പിന്നിട്ടു. 

എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശഷനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് വിമര്‍ശം. കിയാര അദ്വാനിയാണ് സിനിമയില്‍ നായിക. എംബിബിഎസ് വിദ്യാര്‍ഥികളുടെ ജീവിതവും പ്രണയവും വേര്‍പിരിയലുമെല്ലാം കബീര്‍ സിങില്‍ ദൃശ്യവത്ക്കരിക്കുന്നു.

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് നായകനായി എത്തുന്നത്. ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണിത്. വര്‍മ്മ എന്ന പേരിലാണ് ചിത്രം തമിഴില്‍ ഒരുങ്ങുന്നത്. ഒരിക്കല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിര്‍മ്മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചിത്രം വീണ്ടും ചിത്രീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com