സാരിയില്‍ സുന്ദരിയായി ആന്‍ അഗസ്റ്റിന്‍; ഇടവേളയ്ക്ക് ശേഷം ഇതാ ഒരു ഫോട്ടോഷൂട്ട്‌ 

വെള്ളയും, ചുവപ്പും നിറത്തിലുള്ള സാരിയിലാണ് ആൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
സാരിയില്‍ സുന്ദരിയായി ആന്‍ അഗസ്റ്റിന്‍; ഇടവേളയ്ക്ക് ശേഷം ഇതാ ഒരു ഫോട്ടോഷൂട്ട്‌ 

രിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്കെത്താൻ ഒരുങ്ങുകയാണ് നടി ആൻ അ​ഗസ്റ്റിൻ. ജയസൂര്യ നായകനാകുന്ന വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് ആൻ വീണ്ടും അഭിനയത്തിലേക്കെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരം​ഗമാകുന്നത്. 

ക്ലിന്റ് സോമൻ പകർത്തിയ ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. വെള്ളയും, ചുവപ്പും നിറത്തിലുള്ള സാരിയിലാണ് ആൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രിന്ദ, ഗൗതമി, ചാന്ദിനി, രഞ്ജിനി ജോസ്, അനുമോള്‍ തുടങ്ങി സിനിമ രംഗത്തുള്ളവരും ചിത്രങ്ങള്‍ക്ക് മികച്ച കമന്റുകള്‍ കുറിച്ചിട്ടുണ്ട്.

ലാൽ ജോസ് ചിത്രമായ ‘എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി’യിലൂടെ സിനിമയിലെത്തിയ ആൻ ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹശേഷമാണ് ആദ്യം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. പിന്നീട് ദുൽഖർ ചിത്രമായ സോളോയിൽ അഭിനയിച്ചെങ്കിലും അതിനുശേഷവും സിനിമകളിൽ സജീവമായില്ല. എന്തായാലും പ്രിയതാരത്തെ വീണ്ടും സ്ക്രീനിൽ കാണാനാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com