കാത്തിരുന്ന് കാത്തിരുന്ന് വന്ന കണ്‍മണിയിതാ; മകളുടെ ആദ്യ ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി

ഇപ്പോള്‍ തന്റെ മകളുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചിരിക്കുകയാണ് സമീറ.
കാത്തിരുന്ന് കാത്തിരുന്ന് വന്ന കണ്‍മണിയിതാ; മകളുടെ ആദ്യ ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി

ര്‍ഭകാലം ഏറെ വൈകാരികമായിത്തന്നെ കണ്ട് ഓരോ വിശേഷവും പ്രോക്ഷകരുമായി പങ്കുവെച്ചിരുന്ന താരമാണ് സമീറ റെഡ്ഡി. സമീറയുടെ ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പൂര്‍ണ്ണഗര്‍ഭിണിയായി വെള്ളത്തിനടിയില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

ഇപ്പോള്‍ തന്റെ മകളുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചിരിക്കുകയാണ് സമീറ. തന്റെ ശക്തിയാണ്, എവിടെയോ നഷ്ടപ്പെട്ടുപോയ തനിക്ക് വീണ്ടും വഴി വെട്ടിത്തന്നതും സ്വയം കണ്ടെത്താന്‍ സഹായിച്ചതും മകളാണ് എന്ന് സമീറ പറയുന്നു.

രണ്ട് ദിവസം മുന്‍പ് മുംബൈയിലെ ബീംസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സമീറ പെണ്‍കുഞ്ഞിന് കുഞ്ഞിന് ജന്മം നല്‍കിയത്. സമീറയുടേയും ഭര്‍ത്താവ് അക്ഷയ് വര്‍ദെയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകനുണ്ട്. ഹന്‍സ് വര്‍ദെ എന്നാണ് മകന്റെ പേര്. 

മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുത്തിടെ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങളില്‍ കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞാണ് സമീറ പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com