ടൊവിനോയ്‌ക്കൊപ്പം ചലഞ്ച് ഏറ്റെടുത്ത് മഞ്ജു; ഡാകിനി അമ്മൂമ്മയ്ക്ക് മാറ്റമൊന്നും ഇല്ലെന്ന് ചാക്കോച്ചന്‍ 

ടൊവിനോയ്‌ക്കൊപ്പം ചലഞ്ച് ഏറ്റെടുത്ത് മഞ്ജു; ഡാകിനി അമ്മൂമ്മയ്ക്ക് മാറ്റമൊന്നും ഇല്ലെന്ന് ചാക്കോച്ചന്‍ 

നടൻ നീരജ് മാധവാണ് മഞ്ജുവിനെ ചലഞ്ച് ചെയ്തത്

യസാകുമ്പോള്‍ എങ്ങനെയിരിക്കും എന്നറിയാൻ അവസരം ഒരുക്കുന്ന ഫേസ് ആപ്പ് ആണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്. പുതിയ ചലഞ്ച് ആയാണ് പലരും ഇത് പരീക്ഷിക്കുന്നത്. സം​ഗതി സിനിമാലോകത്തേക്കും പടർന്നുകഴി‍ഞ്ഞു. മലയാളത്തിലെ നിരവധി താരങ്ങൾ ഇതിനോടകം ഭാവികാല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. 

ഇപ്പോഴിതാ നടി മഞ്ജു വാര്യരും ചലഞ്ച് ഏറ്റെടുത്ത് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടൻ നീരജ് മാധവാണ് മഞ്ജുവിനെ ചലഞ്ച് ചെയ്തത്. നടന്മാ‌രായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, രമേഷ് പിഷാരടി എന്നിവർക്കൊപ്പമാണ് നീരജ് മഞ്ജുവിനെയും വെല്ലുവിളിച്ചത്. ടൊവിനോ മുമ്പുതന്നെ ഫേസ് ആപ്പ് പരീക്ഷിച്ച് ചിത്രം ഷെയർ ചെയ്തിരുന്നു. പിന്നാലെ മഞ്ജുവും തന്റെ ഭാവികാല ചിത്രം പങ്കുവച്ചിരിക്കുകയാണ്. 

"എന്നാ പിന്നെ ഞാനും... ചലഞ്ച് അക്സപ്റ്റഡ്" എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവച്ചത്. ചിത്രത്തിന്റെ സ്റ്റൈലിങ് ക്രെഡിറ്റ് ടൊവിനോയ്ക്കാണ് താരം നൽകിയിരിക്കുന്നത്. മഞ്ജു പങ്കുവച്ച ചിത്രത്തിന് നടൻ കുഞ്ചാക്കോ ബോബൻ കുറിച്ച കമന്റാണ് ഏറെ രസകരം. 'വല്യ മാറ്റമൊന്നുമില്ല ഡാകിനി അമ്മൂമ്മേ' എന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com