ആരാധകരെ കൈയ്യിലെടുത്ത് സണ്ണി ലിയോണിയുടെ മകൾ; കുഞ്ഞ് നിഷയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ (വിഡിയോ) 

കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ നിർത്താതെ കൈവിശികൊണ്ടിരിക്കുകയായിരുന്നു നിഷ
ആരാധകരെ കൈയ്യിലെടുത്ത് സണ്ണി ലിയോണിയുടെ മകൾ; കുഞ്ഞ് നിഷയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ (വിഡിയോ) 

ബോളിവുഡ് താരം സണ്ണി ലിയോണിയുടെയും മക്കളുടെയും ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മക്കളായ നിഷ, അഷർ, നോവ എന്നിവരുമായി താരം കാറിൽ വന്നിറങ്ങുന്നതിനിടെ പകർത്തിയ വിഡിയോ ആണിത്. 

നിഷയുടെ കൈപിടിച്ച് കാറിൽ നിന്നിറങ്ങിയ സണ്ണി മറ്റൊരാളെ തോളിലെടുത്തിരിക്കുകയാണ്. നിറചിരിയോടെ അമ്മയുടെ ആരാധകരെ കൈവീശി കാണിക്കുന്ന കുഞ്ഞ് നിഷയാണ് വിഡിയോയിലെ ശ്രദ്ധാകേന്ദ്രം. കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ നിർത്താതെ കൈവിശികൊണ്ടിരിക്കുകയായിരുന്നു നിഷ. നിഷയുടെ നിഷ്കളങ്കമായ ഈ പ്രതികരണം ആരാധകരെ ഏറെ ആകർഷിച്ചിരിക്കുകയാണ്. 

2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണി ദത്തെടുത്തത്. അതിന് പിന്നാലെയാണ് വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഭര്‍ത്താവ് ഡാനിയേലിന്റെയും ജീവിതത്തിലേക്ക് വരുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Innocence #sunnyleone with her kids #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com