ഇതാണ് ആ സര്‍പ്രൈസ്; 'ഡിയർ കോമ്രേഡ്' ആന്തവുമായി ദുൽഖറും സേതുപതിയും വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 

സിനിമയല്ല, വിജയ് ദേവരകൊണ്ടയ്ക്കു വേണ്ടി ദുൽഖർ പാടുന്ന പാട്ടാണ് ആരാധകര്‍ക്കുള്ള സർപ്രൈസ്
ഇതാണ് ആ സര്‍പ്രൈസ്; 'ഡിയർ കോമ്രേഡ്' ആന്തവുമായി ദുൽഖറും സേതുപതിയും വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 

'ദുൽഖറും ഞാനും ചേർന്ന് നിങ്ങൾക്കായി മറ്റൊരു വലിയ സർപ്രൈസ് ഒരുക്കുന്നു', എന്ന നടൻ വിജയ് ദേവരകൊണ്ടയുടെ ട്വിറ്റർ പോസ്റ്റ് വന്നതു മുതൽ കാത്തിരിപ്പിലാണ് ആരാധകർ. പ്രിയതാരങ്ങൾ ഒരുക്കിവച്ചിരിക്കുന്നത് എന്തെന്ന് അറിയാനുള്ള ആകാംഷയായിരുന്നു പിന്നീടങ്ങോട്ട്. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയാണോ സർപ്രൈസ് എന്നുപോലും ആരാധകർ ചിന്തിച്ചുക്കൂട്ടി. ഒടുവിലിതാ ആകാംഷകൾക്ക് വിരാമമിട്ട് ആ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് താരം. 

സിനിമയല്ല, വിജയ് ദേവരകൊണ്ടയ്ക്കു വേണ്ടി ദുൽഖർ പാടുന്ന പാട്ടാണ് ആരാധകര്‍ക്കുള്ള സർപ്രൈസ്. വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ഡിയർ കോമ്രേഡ‌ിനുവേണ്ടിയാണ് ദുൽഖർ പിന്നണി പാടിയിരിക്കുന്നത്. ദുൽഖറിന് പുറമേ തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തിൽ പാടിയിട്ടുണ്ട്.

മൂന്ന് ഭാഷകളിൽ ഇറക്കുന്ന ചിത്രത്തിലെ ​ഗാനത്തിന്റെ മലയാളം പതിപ്പാണ് ദുൽഖർ ആലപിച്ചിരിക്കുന്നത്. തമിഴ് വിജയ് സേതുപ‌തിയും തെലുങ്ക് ദേവരകോണ്ടയുമാണ് ആലപിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് കോമ്രേഡ് ​സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. കോമ്രേഡ് ആന്തം എന്ന പേരിലാണ് ​പാട്ടിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. 

ഈ മാസം 24നാണ് ചിത്രത്തിന്റെ റിലീസ്. രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിയായ ശ്രുതി രാമചന്ദ്രനും അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com