ചൊവ്വാ ദൗത്യവുമായി അക്ഷയ് കുമാറും പെണ്‍പടയും; മിഷന്‍ മംഗളിന്റെ ട്രെയിലര്‍ കാണാം

ഇന്ത്യയുടെ  ചൊവ്വാ പര്യവേഷണ ദൗത്യം മംഗള്‍ യാനിന്റെ കഥപറയുന്ന 'മിഷന്‍ മംഗള്‍' എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ചൊവ്വാ ദൗത്യവുമായി അക്ഷയ് കുമാറും പെണ്‍പടയും; മിഷന്‍ മംഗളിന്റെ ട്രെയിലര്‍ കാണാം

ഇന്ത്യയുടെ  ചൊവ്വാ പര്യവേഷണ ദൗത്യം മംഗള്‍ യാനിന്റെ കഥപറയുന്ന 'മിഷന്‍ മംഗള്‍' എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജഗന്‍ സാക്ഷിയാണ്. 

നിത്യാ മേനോന്‍ ആദ്യമായി ബോളിവുഡിലെത്തുന്ന ചിത്രത്തില്‍ വിദ്യ ബാലന്‍, തപ്‌സി പന്നു, സോനാക്ഷി സിന്‍ഹ, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി തുടങ്ങി വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. 

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ അവിശ്വസനീയമായ യാഥാര്‍ഥ്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രത്തിന്റെ ഭാഗമായതെന്ന് അക്ഷയ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്ത് 15ന് ചിത്രം തിയേറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com