മോഹമുന്തിരി വാറ്റിയ രാവിന് ചുവടുവെച്ച് ഗായത്രി, ഞങ്ങളുടെ സണ്ണി ലിയോണി ഇങ്ങനെയല്ലെന്ന് ട്രോളന്മാര്‍; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്‍
മോഹമുന്തിരി വാറ്റിയ രാവിന് ചുവടുവെച്ച് ഗായത്രി, ഞങ്ങളുടെ സണ്ണി ലിയോണി ഇങ്ങനെയല്ലെന്ന് ട്രോളന്മാര്‍; വിഡിയോ

ബോളിവുഡിലെ സൂപ്പര്‍താരം സണ്ണി ലിയോണി ആദ്യമായി മലയാളം സിനിമ ലോകത്തേക്ക് എത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ മധുരരാജ. ചിത്രത്തിലെ മോഹമുന്തിരി വാറ്റിയ രാവ് എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സുമായാണ് താരം എത്തിയത്. ഗാനം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഈ ഗാനത്തിനൊപ്പം ചുവടുവെച്ച് വൈറലാവുകയാണ് നടി ഗായത്രി സുരേഷ്. സണ്ണി ലിയോണിയുടെ ചുവടുകളെ അനുകരിച്ചുകൊണ്ടാണ് ഗായത്രിയുടെ ഡാന്‍സ്. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്‍. 

പല സിനിമകളിലേയും കോമഡി രംഗങ്ങളുമായി ചേര്‍ത്താണ് ട്രോള്‍ വിഡിയോ ഇറക്കിയിരിക്കുന്നത്. ഞങ്ങളുടെ സണ്ണി ലിയോണി ഇങ്ങനെയല്ല എന്നാണ് ആരാധകരുടെ പക്ഷം. പാവങ്ങളുടെ സണ്ണി ലിയോണിയാണ് ഗായത്രിയെന്നും കമന്റുകളുണ്ട്. എന്നാല്‍ ഗായത്രിയുടെ ഡാന്‍സിനെ പ്രശംസിക്കുന്നവരും നിരവധിയാണ്. ട്രോളാക്കാന്‍ മാത്രം ഡാന്‍സില്‍ ഒന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. 

ഗായത്രി ആദ്യമായല്ല ട്രോളന്മാര്‍ക്ക് ഇരയാകുന്നുണ്ട്. ഇതിന് മുന്‍പും താരത്തിന്റെ വിഡിയോകളും മറ്റും വലിയ ട്രോളാക്രമണത്തിന് ഇരയായിട്ടുണ്ട്. ഒരു മെക്‌സിക്കന്‍ അപാരത, ജമ്‌നാ പ്യാരി എന്നീ ചിത്രങ്ങളിലൂടെയാണ് ഗായത്രി ശ്രദ്ധ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com