ചായ മാത്രമല്ല, അനുഷ്‌ക ചായക്കപ്പും സ്വന്തം കൈ കൊണ്ട് ഉണ്ടാക്കും; ചിത്രങ്ങള്‍ കാണാം 

വിരാട് ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ അനുഷ്‌ക സമയം കണ്ടെത്തിയത് മണ്‍പാത്രങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കുന്നതിനാണ്
ചായ മാത്രമല്ല, അനുഷ്‌ക ചായക്കപ്പും സ്വന്തം കൈ കൊണ്ട് ഉണ്ടാക്കും; ചിത്രങ്ങള്‍ കാണാം 

ര്‍ത്താവ് വിരാട് കാഹ്‌ലിക്കൊപ്പം ഇംഗ്ലണ്ടില്‍ ലോകകപ്പ് തിരക്കുകളിലായിരുന്നു ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. മടങ്ങിയെത്തിയ താരം ഇപ്പോഴിതാ ഇംഗ്ലണ്ട് യാത്രയുടെ വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. വിരാട് ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ അനുഷ്‌ക സമയം കണ്ടെത്തിയത് മണ്‍പാത്രങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കുന്നതിനാണ്. 

തന്റെ പ്രയത്‌നത്തിന്റെ ഫലമാണ് ആരാധകരുമായി താരമിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. സ്റ്റീല്‍ സോസറില്‍ താന്‍ സ്വന്തമായി നിര്‍മ്മിച്ച ചായക്കപ്പ് വച്ചെടുത്ത ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ ചായ ആസ്വദിച്ചുകുടിക്കുന്ന താരത്തെയും കാണാനാകും. 

ലണ്ടനില്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കുന്ന താരത്തിന്റെ ചിത്രം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അനുഷ്‌കതന്നെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com