ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു, ഈ ശരീരം ഇങ്ങനെയാവാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്: ലക്ഷ്മി റായ് 

പുതിയ ലുക്കിലും മേക്ക് ഓവറിലുമെത്തി വിസ്മയിപ്പിക്കുകയാണ് നടി
ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു, ഈ ശരീരം ഇങ്ങനെയാവാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്: ലക്ഷ്മി റായ് 

നിരവധി ചിത്രങ്ങളിലുടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ്. ഇപ്പോള്‍ പുതിയ ലുക്കിലും മേക്ക് ഓവറിലുമെത്തി വിസ്മയിപ്പിക്കുകയാണ് നടി. ശരീരഭാരം കുറച്ച് ഫിറ്റ്‌നെസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നടി.  ഇന്‍സ്റ്റാഗ്രാമില്‍ ലക്ഷ്മി റായ് പങ്കുവച്ച ബിക്കിനി ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'ഈ ശരീരം ഇങ്ങനെയാവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയെ എന്നെ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ ഞാന്‍ പുതിയൊരു വ്യക്തിയായെന്ന് തോന്നുന്നു.  ഫിറ്റ് ആയിരിക്കുന്ന ഈ എന്നെ ഞാനിഷ്ടപ്പെടുന്നു, ഇതു ശാരീരികമായ മാറ്റം മാത്രമല്ല, മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ എനിക്കു സന്തോഷമുണ്ട്, അതുകൊണ്ട് നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക, അങ്ങനെയെങ്കില്‍ എന്തും നേടാന്‍ കഴിയും'-ലക്ഷ്മി റായ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com