നിക്കിനെ ഒരുപാട് സന്തോഷിപ്പിക്കുന്ന മരുമകള്‍ക്ക്; പ്രിയങ്കയ്ക്ക് അമ്മായച്ഛന്റെ പിറന്നാള്‍ ആശംസ 

പ്രിയങ്കയെ തങ്ങളുടെ കുടുംബത്തില്‍ അംഗമായി ലഭിച്ചതിനുള്ള സന്തോഷവും അദ്ദേഹം ചേര്‍ത്തു
നിക്കിനെ ഒരുപാട് സന്തോഷിപ്പിക്കുന്ന മരുമകള്‍ക്ക്; പ്രിയങ്കയ്ക്ക് അമ്മായച്ഛന്റെ പിറന്നാള്‍ ആശംസ 

മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന നടി പ്രിയങ്ക ചോപ്രയ്ക്കുള്ള ആശംസകളാണ് വിവിധ കോണുകളില്‍ നിന്ന് നിറയുന്നത്. ഹോളിവുഡിലും ബോളുവുഡിലും നിന്ന് പിറന്നാള്‍ മംഗളങ്ങള്‍ പ്രവഹിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് എന്നും ചേര്‍ത്തുപിടിക്കാന്‍ ഒരു ആശംസ കുറിച്ചിരിക്കുകയാണ് ഭര്‍തൃപിതാവ്. നിക്ക് ജോനസിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനസ് കുറിച്ച ആശംസയാണ് പ്രിയങ്കയുടെ പിറന്നാള്‍ മധുരം ഇരട്ടിയാക്കുന്നത്. 

തങ്ങളുടെ മകനെ ഒരുപാട് സന്തോഷിപ്പിക്കുന്നതില്‍ പ്രിയങ്കയ്ക്ക് നന്ദികുറിച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയങ്കയെ തങ്ങളുടെ കുടുംബത്തില്‍ അംഗമായി ലഭിച്ചതിനുള്ള സന്തോഷവും അദ്ദേഹം ചേര്‍ത്തു. 'ലവ് യൂ ഡോട്ടര്‍ ഇന്‍ ലോ' എന്ന് കുറിച്ചാണ് പ്രിയങ്കയെ അദ്ദേഹം ടാഗ് ചെയ്തിരിക്കുന്നത്. 

പ്രിയങ്കയുടെയും നിക്കിന്റെയും മെഹന്തി ആഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയ ചിത്രമാണ് അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇരുവര്‍ക്കും പിന്നിലായി കെവിനെയും ഭാര്യയെയും കാണാനാകും. നിക്ക്-പ്രിയങ്ക വിവാഹാഘോഷങ്ങള്‍ക്ക് ശേഷം നാല് പേരും ഒന്നിച്ച് പകര്‍ത്തിയ മറ്റൊരു കുടുംബചിത്രം കൂടി കെവിന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com