നസീറായി പൃഥ്വിരാജ്, 'ലുക്കുണ്ടന്നേ ഒള്ളു ഞാന്‍ വെറും ഊളയാണ്' എന്ന് ഡയലോഗും; ടീസര്‍ 

ഒരു മുഴുനീള എന്റർടെയിനറായിരിക്കും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന
നസീറായി പൃഥ്വിരാജ്, 'ലുക്കുണ്ടന്നേ ഒള്ളു ഞാന്‍ വെറും ഊളയാണ്' എന്ന് ഡയലോഗും; ടീസര്‍ 

പൃഥ്വിരാജ് നായകനാകുന്ന നടന്‍ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമായ ബ്രദേഴ്‌സ് ഡേയുടെ ടീസർ പുറത്തുവിട്ടു. ഒരു മുഴുനീള എന്റർടെയിനറായിരിക്കും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. 

ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നസീറായുള്ള പൃഥ്വിയുടെ മിമിക്രിയാണ് തുടക്കം. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഈ രംഗത്തില്‍ പൃഥ്വിക്കൊപ്പമുണ്ട്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടി മഡോണ സെബാസ്റ്റ്യനും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രയാഗ മാർട്ടിൻ, മിയ ജോർജ്, ഐമ റോസ്മി, കോട്ടയം നസീർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. പൂര്‍ണമായും കച്ചവട സിനിമയാണ് ബ്രദേഴ്‌സ് ഡേ എന്നാണ് ഷാജോണ്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com