ജിമ്മില്‍ വിയര്‍പ്പൊഴുക്കി അനുഷ്‌കയും കൊഹ്ലിയും; കഠിനാധ്വാനത്തിന് പകരമില്ലെന്ന് താരം (വിഡിയോ) 

'ലിഫ്റ്റ് ഇറ്റ് ലൈക് എ പ്രോ' എന്ന് കുറിച്ചാണ് അനുഷ്‌ക വിഡിയോ ഷെയര്‍ ചെയ്തത്
ജിമ്മില്‍ വിയര്‍പ്പൊഴുക്കി അനുഷ്‌കയും കൊഹ്ലിയും; കഠിനാധ്വാനത്തിന് പകരമില്ലെന്ന് താരം (വിഡിയോ) 

ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ് ലിയുടെയും ജിം വര്‍ക്കൗട്ട് വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജിമ്മില്‍ വെയിറ്റ് എടുത്ത് ഉയര്‍ത്തുന്നതാണ് ഇരുവരും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും വിജയിക്കുന്നതാണ് ഇരുവരും ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

'ലിഫ്റ്റ് ഇറ്റ് ലൈക് എ പ്രോ' എന്ന് കുറിച്ചാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ അനുഷ്‌ക വിഡിയോ ഷെയര്‍ ചെയ്തത്. കഠിനാധ്വാനത്തിന് വേറൊന്നും പകരം വയ്ക്കാനാവില്ലെന്ന് കുറിച്ചാണ് വിരാട് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വെയിറ്റ്‌ലിഫ്റ്റിങ്ങിന്റെ മൂന്ന് വിഡിയോകള്‍ ചേര്‍ത്തുള്ള പോസ്റ്റാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Hard work has no substitute. Music - @thescriptofficial

A post shared by Virat Kohli (@virat.kohli) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com