സംവിധായകന് ഷാജി കൈലാസ് നിര്‍മിക്കുന്ന താക്കോല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടൻ മോഹൻലാലാണ് പോസ്റ്റർ അവതരിപ്പിച്ചത്. കിരണ്‍ പ്രഭാകരന് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ മുരളി ഗോപിയും ഇന്ദ്രജിത്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇരുവരും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ളോഹയിട്ട് ക്രിസ്ത്യൻ പുരോഹിതനായാണ് മുരളി ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൈയില്‍ ബാഗും കുടയുമായി ഇന്ദ്രജിത്തും ഒപ്പമുണ്ട്. ഒരു ദേവാലയത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും നടന്നുവരുന്ന രംഗമാണ് പോസ്റ്ററാക്കിയിട്ടുള്ളത്.
കിരണ്‍ പ്രഭാകരന് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫാദര്‍ അംബ്രോസ് വാസ് പോച്ചംപള്ളി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. റെക്റ്റര്‍ മാന്കുന്നത്ത് പൈലിയായാണ് മുരളി ഗോപി എത്തുന്നത്. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം എം ജയചന്ദ്രനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ