'ആ വസ്ത്രം തീരെ ചെറുതല്ല, എന്റെ ജീവിതം എന്റേതു മാത്രമാണ് '; വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മീര നന്ദന്‍

ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിനാണ് നടിക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്
'ആ വസ്ത്രം തീരെ ചെറുതല്ല, എന്റെ ജീവിതം എന്റേതു മാത്രമാണ് '; വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മീര നന്ദന്‍

ദുബായ്: മോഡേണ്‍ ഡ്രസ്സ് ധരിച്ച് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഇട്ടതിന്റെ പേരില്‍ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി മീരാ നന്ദന്‍ രംഗത്തെത്തി. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. തന്റെ ചിത്രത്തിന് അശ്ലീല കമന്റുകള്‍ വരെ ലഭിച്ചു. എന്റെ സ്വകാര്യ ജീവിതം എന്റേതാണ്. അതില്‍ കടന്നുകയറി, വ്യക്തിപരമായ അതിര്‍ വരമ്പുകള്‍ ലംഘിക്കരുതെന്ന് മീര നന്ദന്‍ ആവശ്യപ്പെട്ടു. 

ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിനാണ് നടിക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്. ലാല്‍ജോസിന്റെ മുല്ലയിലൂടെ സിനിമയിലെത്തിയ മീര നന്ദന്‍ ഇപ്പോള്‍, സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് . 

മീരയുടെ പ്രതികരണം ഇപ്രകാരമാണ്. 

തന്റെ വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എന്റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച് കയറി, വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. ചിത്രത്തിന്റെ പേരില്‍ അസ്ലീല കമന്റുകള്‍ വരെ വന്നു.  ചില ആളുകള്‍ പറയുന്നപോലെ അത്ര ചെറിയതോ  അത്ര വലിയതോ ആയ വസ്ത്രമല്ല അത്. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരാളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. ഒരുക്കല്‍ കൂടി പറയുന്നു, എന്റെ ജീവിതം എന്റേതു മാത്രമാണ്, പബ്ലിക്കല്ല. മീര നന്ദന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com