ട്രോളിയവര്‍ക്ക് പാര്‍ട്ടി നല്‍കും, വിമര്‍ശനം വീട്ടില്‍ക്കയറിയാണെങ്കില്‍ മറുപടിയും നല്‍കും: ഗോപി സുന്ദര്‍

വീട്ടില്‍ കയറി വിമര്‍ശിക്കാന്‍ വന്നാല്‍ അത്തരക്കാര്‍ക്ക് കൃത്യമായി മറുപടി നല്‍കും.
ട്രോളിയവര്‍ക്ക് പാര്‍ട്ടി നല്‍കും, വിമര്‍ശനം വീട്ടില്‍ക്കയറിയാണെങ്കില്‍ മറുപടിയും നല്‍കും: ഗോപി സുന്ദര്‍

കുറഞ്ഞ സമയം കൊണ്ടാണ് ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകന്‍ സംഗീതപ്രേമികളുടെ മനസില്‍ ഇടം നേടിയത്. മലയാളത്തില്‍ മാത്രമല്ല, മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ഈ സംഗീതസംവിധായകന്റെ ഖ്യാതി പടന്നു കഴിഞ്ഞു. അതേസയമം അംഗീകരങ്ങള്‍ക്കൊപ്പം തന്നെ പ്രേക്ഷകരുടെ അമിതമായ ട്രോളുകള്‍ക്കും ഗോപി സുന്ദര്‍ വിധേയനാകാറുണ്ട്. 

തന്നെ ട്രോളിയവര്‍ക്കെല്ലാം പാര്‍ട്ടി നല്‍കുമെന്നാണ് ഇപ്പോള്‍ ഗോപി സുന്ദര്‍ പറയുന്നത്. അതേസമയം സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും ഇദ്ദേഹം പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 

'എറ്റവും ബുദ്ധിമുട്ട് മലയാളത്തില്‍ പാട്ടുകള്‍ ചെയ്യുമ്പോഴാണ്. കാരണം ലിറിക്കല്‍ കണ്ടന്റും മറ്റും അറിയന്നതിന് അനുസരിച്ചായിരിക്കുമല്ലോ മലയാളത്തില്‍ സംഗീതം ചെയ്യുന്നത്. അപ്പോള്‍ അതിന്റെതായ ബുദ്ധിമുട്ടുകള്‍ കാണും. ഫാസ്റ്റ് നമ്പരുകളെല്ലാം മലയാളത്തില്‍ ചെയ്യുമ്പോള്‍ ശരിക്കും ആലോചിക്കണം. കാരണം നന്നായില്ലെങ്കില്‍ മലയാളികള്‍ തേച്ചൊട്ടിക്കും. ചില പാട്ടുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ തലകുത്തി മറിയുകവരെ ചെയ്യും.'- ഗോപി സുന്ദര്‍ പറയുന്നു. 

'ജോണി മോനെ ജോണി എന്ന പാട്ട് സത്യത്തില്‍ ദുല്‍ഖര്‍ എന്ന കണ്ടന്റ് ഇല്ലെങ്കില്‍ മലയാളികള്‍ തേച്ചൊട്ടിക്കേണ്ടിയിരുന്ന പാട്ടാണ്. കാരണം സ്ലോട്ടിനു ചേരുന്ന തരത്തില്‍ പാട്ടുകള്‍ ചെയ്താലേ മലയാളി സ്വീകരിക്കൂ. ഇപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്‌സിലെ പാട്ടുകള്‍ തന്നെ എടുക്കാം. മാംഗല്യം തന്തുനാനേന, പിന്നെ ജീവിതം തുന്തനാനേന എന്നു പറയുമ്പോള്‍ ചിലപ്പോള്‍ തുന്തനാനേന എന്നു പ്രയോഗിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടാമായിരുന്നു. പക്ഷേ, അതില്ലാതെ പോയത് നസ്രിയ, നിവിന്‍, ദുല്‍ഖര്‍ ആ ടീം ഉള്ളതുകൊണ്ടാണ്. എന്നാല്‍ സ്വകാര്യ ജീവിതത്തിലെ വിമര്‍ശനങ്ങളെ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. വീട്ടില്‍ കയറി വിമര്‍ശിക്കാന്‍ വന്നാല്‍ അത്തരക്കാര്‍ക്ക് കൃത്യമായി മറുപടി നല്‍കും.'- ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com