'നടന്മാര്‍ മാത്രമല്ല ഹീറോകള്‍'; നായകകഥാപാത്രത്തിന് ലിംഗഭേദമില്ലെന്ന് നടി തപ്‌സി പന്നു 

'നടന്മാര്‍ മാത്രമല്ല ഹീറോകള്‍'; നായകകഥാപാത്രത്തിന് ലിംഗഭേദമില്ലെന്ന് നടി തപ്‌സി പന്നു 

വില്‍പനയോഗ്യമാണെന്ന് തെളിയിക്കാന്‍ പ്രത്യേക തരത്തിലുള്ള ചിത്രങ്ങള്‍ മാത്രം ചെയ്യണം എന്ന സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി

ടന്മാരെ മാത്രം നായകന്‍ അഥവാ ഹീറോ എന്ന് വിശേഷിപ്പിക്കുന്ന സിനിമ ഇന്‍ഡസ്ട്രിയിലെ സ്ഥിരസങ്കല്‍പത്തെ തകര്‍ക്കാനാണ് തന്റെ ശ്രമമെന്ന് നടി തപ്‌സി പന്നു. വളരെ സാവധാനത്തില്‍ ഈ ലക്ഷ്യം കൈവരിക്കാനാണ് നടിയുടെ ശ്രമം. സ്ത്രീ കേന്ദ്രീകൃത സിനിമകളെ ഇന്‍ഡസ്ട്രിയിലുള്ളവരും പ്രേക്ഷകരും അംഗീകരിക്കുമ്പോള്‍ നടന്മാര്‍ക്കും നടിമാര്‍ക്കും ഇടയിലെ ബോക്‌സ്ഓഫീസ് വിജയത്തിന്റെ വിടവ് ഇല്ലാതാക്കാനാകുമെന്നാണ് തപ്‌സിയുടെ വാക്കുകള്‍. 

'നായകകഥാപാത്രത്തിന് ലിംഗഭേദമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് തെളിയിക്കാനാണ് എന്റെ ശ്രമം. ഇത്രയും നാള്‍ നായകന്‍ ലിംഗാടിസ്ഥാനത്തിലുള്ള ഒന്നായാണ് പ്രേക്ഷകരെ ധരിപ്പിച്ചിരിക്കുന്നത്. അവരും അത് സമ്മതിച്ചിരിക്കുകയാണ്. ഇനി ആ മാറ്റം ഒറ്റ രാത്രികൊണ്ട് സംഭവിക്കുകയില്ല. മാറ്റമുണ്ടാകണം എന്നാഗ്രഹിക്കുന്ന നടിമാരുടെ ഭാഗത്തുനിന്ന് നിരന്തരമുള്ള ശ്രമം ഇതിനാവശ്യമാണ്', തപ്‌സി പറഞ്ഞു.  

സ്ത്രീകേന്ദ്രീകൃത സിനിമകള്‍ക്ക് പ്രേക്ഷകരുണ്ടെന്ന് തന്നെയാണ് തപ്‌സി ഉറച്ച് വിശ്വസിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ്. ഇവിടെ എല്ലാ തരത്തിലുമുള്ള നല്ല സിനിമകളും അംഗീകരിക്കപ്പെടുന്നുണ്ട്, നടി പറഞ്ഞു. 

ഏത് തട്ടിക്കൂട്ട് സിനിമയ്ക്കും തീയറ്ററില്‍ ആളെ എത്തിക്കാന്‍ മുന്‍നിരതാരങ്ങള്‍ക്ക് കഴിയും എന്നൊരു ധാരണയുണ്ട്. പക്ഷെ അഭിനേതാക്കള്‍ കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കണം എന്നൊന്നുമില്ല. വില്‍പനയോഗ്യമാണെന്ന് തെളിയിക്കാന്‍ പ്രത്യേക തരത്തിലുള്ള ചിത്രങ്ങള്‍ മാത്രം ചെയ്യണം എന്ന സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആ അതിര്‍വരമ്പ് ഏത് വിധേനയും ഇല്ലാതാക്കാന്‍ ഞാന്‍ ഒരുക്കമാണ്, തപ്‌സി പറയുന്നു.

തന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായ ഗെയിം ഓവര്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമൊന്നുമല്ലെന്നും ആ യാഥാര്‍ത്ഥ്യം താന്‍ സമ്മതിക്കുന്നുവെന്നും തപ്‌സി പറഞ്ഞു. ആ സിനിമ വാണിജ്യപരമായി ഒരു വിജയമാകുമെന്നും അതുവഴി ഇനിയങ്ങോട്ട് മറ്റുള്ളവരും ഇതുപോലെ റിസ്‌ക് എടുക്കാന്‍ തയ്യാറാകുമെന്നുമാണ് താന്‍ കരുതുന്നതെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു. 'ഗെയിം ഓവര്‍ പാട്ടോ തമാശയോ പോലെ എന്റര്‍ടെയിന്മെന്റിന് ആവശ്യമായ ഒരു ചേരുവകളും ഇല്ലാത്ത ചിത്രമാണ്. കാഴ്ചയില്‍ അത്ര ആകര്‍ഷകമായി തോന്നുന്ന ഒരു സിനിമയും അല്ല അത്. എന്നിട്ടും ആ സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചു. പ്രേക്ഷകരുടെ വിശ്വാസമാണ് ഇത്തരം സിനിമകള്‍ക്ക് വേണ്ടത്', നടി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com