'പെണ്ണിനെ കേറി ചരക്ക്, ഐറ്റം സാധനം എന്നിങ്ങനെ വിളിക്കണവന്‍മാര്‍ക്കൊന്നും എന്റെ ഒരു സഹായോം ഇല്ല'

നിരവധി മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
'പെണ്ണിനെ കേറി ചരക്ക്, ഐറ്റം സാധനം എന്നിങ്ങനെ വിളിക്കണവന്‍മാര്‍ക്കൊന്നും എന്റെ ഒരു സഹായോം ഇല്ല'

ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന 'മാര്‍ഗംകളി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോമഡിയും സസ്‌പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ ടെയിനറാണെന്ന് ട്രെയിലറില്‍ നിന്നും മനസിലാക്കാം. 

നിരവധി മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍, ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബികെ ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ഓഗസ്റ്റില്‍ ചിത്രം തിയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com