ആരാണ് അധീര?; കെജിഎഫിലെ വില്ലന്‍ അവതരിക്കുന്നു, 29ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th July 2019 03:22 PM |
Last Updated: 27th July 2019 03:22 PM | A+A A- |

കന്നട കച്ചവട സിനിമാ ലോകം മാറ്റിമറിച്ച ചിത്രമായിരുന്നു യഷിന്റെ കെജിഎഫ്. ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളം വരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ വലിയൊരു സര്‍പ്രൈസ് വെളിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
കെജിഎഫ് ചാപ്റ്റര്‍ 1ല്‍ പരാമര്‍ശിക്കുന്ന, രണ്ടാം ഭാഗത്തിലെ പ്രധാന പ്രതിനായക കഥാപാത്രമായ അധീരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിടാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. 29നാണ് പോസ്റ്റര്‍ പുറത്തുവിടുന്നത്. എന്നാല്‍ അധീരയായി ചിത്രത്തിലെത്തുന്നത് ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തില്‍ ബോളിവുഡില്‍ നിന്ന് ഉള്‍പ്പെടെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സഞ്ജയ് ദത്താണ് അധീരയായി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Unveiling #Adheera from #KGFChapter2 on July 29th at 10 AM.
— Hombale Films (@hombalefilms) July 26, 2019
Stay tuned to @hombalefilms.@prashanth_neel @TheNameIsYash @SrinidhiShetty7 @bhuvangowda84 @BasrurRavi @VKiragandur @Karthik1423 @excelmovies @VaaraahiCC pic.twitter.com/xzmOimDvIA