നടന്‍ ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്

നടന്‍ ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്

1988ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

വീണ്ടുമൊരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി ബാബു ആന്റണി. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കാനൊരുങ്ങത്. ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുക എന്ന് ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിട്ടുണ്ട്.  

സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. 

1988ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2012ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. തമിഴ് പതിപ്പിലും അദ്ദേഹം തന്നെയാണ് ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.

അതേസമയം അക്ഷയ് കുമാര്‍ തന്റെ പുതിയ ചിത്രം  പ്രഖ്യാപിക്കുകയുണ്ടായി. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ബച്ചന്‍ പാണ്ഡെയാണ് അക്ഷയ്‌യുടെ അടുത്ത ചിത്രം. റിലീസിനൊരുങ്ങുന്ന ഹൗസ്ഫുള്‍ നാലാം ഭാഗത്തിനു ശേഷം ഫര്‍ഹാദും അക്ഷയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com