ലൂസിഫറിലെ 58 അബദ്ധങ്ങള്‍; വീഡിയോ പുറത്തുവിട്ട് സൈബര്‍ലോകം

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ അബദ്ധങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടുളള വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്
ലൂസിഫറിലെ 58 അബദ്ധങ്ങള്‍; വീഡിയോ പുറത്തുവിട്ട് സൈബര്‍ലോകം

സിനിമയെ ആസ്വാദനത്തിന് അപ്പുറം അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രേക്ഷകരുടെ എണ്ണം കൂടിവരികയാണ്.ഹിറ്റായ സിനിമകളിലെ അബദ്ധങ്ങള്‍ പോലും കണ്ടുപിടിച്ച് വൈറലാക്കാറുണ്ട് ഇവര്‍. അത്തരത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ അബദ്ധങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടുളള വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇതും ചര്‍ച്ചാവിഷയമാണ്.

സിനിമയെ വിമര്‍ശിക്കുകയല്ല, മറിച്ച് എന്റര്‍ടെയിന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. 'അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല'. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.

മൊബൈല്‍ ഫോണിലെ വാട്ട്‌സ്ആപ്പ്, കോള്‍ അറ്റന്‍ഡ് ചെയ്യുന്ന രീതി, വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങള്‍ തുടങ്ങി 58 തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com