കെട്ട്യോളാണ് എന്റെ മാലാഖ: മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് ആസിഫ് അലി, ആകാംക്ഷ 

പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ തലയില്‍ ടോര്‍ച്ച് കത്തിച്ച് പിടിച്ച് നില്‍ക്കുന്ന ആസിഫ് അലിയെ ആണ് കാണാനാകുന്നത്. 
കെട്ട്യോളാണ് എന്റെ മാലാഖ: മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് ആസിഫ് അലി, ആകാംക്ഷ 

സിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'കെട്ടോളാണ് എന്റെ മാലാഖ'. നവാഗത സംവിധായകനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ജസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 

ഇപ്പോള്‍ ആകാംക്ഷ നിറച്ച് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ തലയില്‍ ടോര്‍ച്ച് കത്തിച്ച് പിടിച്ച് നില്‍ക്കുന്ന ആസിഫ് അലിയെ ആണ് കാണാനാകുന്നത്. 

മലയുടെ താഴ് വാരത്തുള്ള ഒരു പള്ളിയില്‍ നിന്നും തുടങ്ങുന്ന പോസ്റ്റര്‍ മലല മുകളില്‍ നില്‍ക്കുന്ന നായകനിലാണ് വന്ന് നില്‍ക്കുന്നത്. ആസിഫിന്റെ വേറിട്ട ലുക്കും മ്യൂസിക്കുമാണ് പോസ്റ്ററിന്റെ പ്രത്യേകത. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com