കടലില്‍ ഊഞ്ഞാലാടി മന്ദിര; മാല്‍ഡീവ്‌സില്‍ ഉല്ലസിച്ച് താരം (ചിത്രങ്ങള്‍)

മാല്‍ഡീവ്‌സ് വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം പങ്കുവയ്ക്കുന്നത് 
കടലില്‍ ഊഞ്ഞാലാടി മന്ദിര; മാല്‍ഡീവ്‌സില്‍ ഉല്ലസിച്ച് താരം (ചിത്രങ്ങള്‍)

മാലിദ്വീപിലെ അവധി ആഘോഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് നടിയും ടെലിവിഷന്‍ അവതാരകയുമായ മന്ദിരാ ബേദി. എങ്കിലും മന്ദിരയുടെ മനസ്സ് ഇപ്പോഴും മാല്‍ഡീവ്‌സ് ദിനങ്ങളില്‍ തന്നെയാണ്. യാത്ര അത്രയേറെ ഹൃദ്യമായിരുന്നെന്നാണ് മന്ദിരയുടെ വാക്കുകള്‍. 

"കടലും ആകാശവും കടല്‍ത്തീരവും... ഓര്‍മ്മകളും ഒന്നുംമറക്കാന്‍ കഴിയാത്തതാണ്", സൂരാസ്തമയം ആസ്വദിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് മന്ദിരാ കുറിച്ചു. 

മാല്‍ഡീവ്‌സ് വിശേഷങ്ങളും ചിത്രങ്ങളുമാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലാകെ നിറയുന്നതും. ബീച്ചിനോട് ചേര്‍ന്നുള്ള പ്രൈവറ്റ് പൂളില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com