ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി സ്വന്തമാക്കി ഗോപി സുന്ദർ;  ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമർ 

കാമുകി അഭയ ഹിരൺമയിക്കൊപ്പമെത്തിയാണ് ‌​ഗോപി കാർ വാങ്ങിയത്
ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി സ്വന്തമാക്കി ഗോപി സുന്ദർ;  ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമർ 

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവിയായ എക്സ് 7 ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കി സംഗീത സംവിധായകൻ ഗോപി സുന്ദർ. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർഷിപ്പിൽ നിന്നാണ് ​ഗോപി പുതിയ കാർ സ്വന്തമാക്കിയത്. 

എക്സ് ഡ്രൈവ് 30ഡി, എക്സ് ഡ്രൈവ് 40ഐ എന്നിങ്ങനെ രണ്ട് മോഡലാണ് എക്സ് 7 എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ളത്. 98.90 ലക്ഷം രൂപയാണ് ഷോറും വില. കാമുകി അഭയ ഹിരൺമയിക്കൊപ്പമെത്തിയാണ് ‌​ഗോപി കാർ വാങ്ങിയത്. 

340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് എക്സ്ഡ്രൈവ് 40ഐയുടെ പെട്രോൾ പതിപ്പിലുള്ളത്. ഡീസൽ പതിപ്പിലെ 3 ലിറ്റർ എൻജിൻ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിൻ്റേത്.  വലിയ കിഡ്നി ഗ്രില്ലുകൾ, ചെറിയ എൽഇഡി ഹെഡ് ലാംപ്, വലുപ്പമേറിയ ബോണറ്റ് തുടങ്ങിയവയാണ് മുന്നിലെ പ്രത്യേകതകൾ. ആറ്, ഏഴു സീറ്റ് കോൺഫിഗറേഷനുകളിൽ മൂന്നു നിര സീറ്റുകളാണ് ഉള്ളിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com