അരമതില്‍ ചാടിക്കടന്ന് ലാലേട്ടന്‍: ബിഗ് ബ്രദര്‍ ഫസ്റ്റ് ലുക്ക് പുറത്ത്

2013ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.
അരമതില്‍ ചാടിക്കടന്ന് ലാലേട്ടന്‍: ബിഗ് ബ്രദര്‍ ഫസ്റ്റ് ലുക്ക് പുറത്ത്

മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. മിനിറ്റുകള്‍ക്കകമാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. 

ബ്രൗണ്‍ നിറത്തിലുള്ള ഹാല്‍ഫ് സ്ലീവ് ഷര്‍ട്ടും പാന്റ്‌സും ധരിച്ച് ഒരു അരമതില്‍ ചാടിക്കടക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

2013ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. വിയറ്റ്‌നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. 

ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com